വര്‍ഗീയ വാദിയാക്കിയാലും നിലപാടില്‍ മാറ്റമില്ല; സമുദായത്തിന് വേണ്ടിയാണ് പറഞ്ഞത്: വെള്ളാപ്പള്ളി നടേശന്‍
Kerala
വര്‍ഗീയ വാദിയാക്കിയാലും നിലപാടില്‍ മാറ്റമില്ല; സമുദായത്തിന് വേണ്ടിയാണ് പറഞ്ഞത്: വെള്ളാപ്പള്ളി നടേശന്‍
നിഷാന. വി.വി
Monday, 22nd December 2025, 11:20 am

തൃശ്ശൂര്‍; തന്നെ വര്‍ഗീയവാദിയാക്കിയാലും സമുദായത്തിന് വേണ്ടി പറഞ്ഞതില്‍ മാറ്റമില്ലെന്ന് വെള്ളാപ്പള്ളി നടേഷന്‍. അര്‍ഹാമായത് തരാത്തതിനെ കുറിച്ച് പറയുമ്പോള്‍ തന്നെ വര്‍ഗീയവാദിയാക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായി മൂന്ന് പതിറ്റാണ്ട് കാലം പ്രവര്‍ത്തിച്ചതിന്റെ ആദര സൂചകമായി തൃശ്ശൂര്‍ യൂണിയന്‍ സംഘടിപ്പിച്ച ആദര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

‘മലപ്പുറത്ത് നാല് നിയോജകമണ്ഡലങ്ങളില്‍ ഭൂരിപക്ഷമുണ്ടായിട്ടും ഒരു കുടിപ്പള്ളിക്കൂടം പോലും ലഭിച്ചില്ല. മുസ്‌ലിം ലീഗിലെ ചില നേതാക്കളുടെ അനീതിയാണ് പറഞ്ഞത്. മുസ്‌ലിം സമുദായത്തെ കുറ്റപ്പെടുത്തിയോ അവര്‍ക്കുള്ള അവകാശങ്ങള്‍ നിഷേധിക്കുന്ന തരത്തിലോ അനാവശ്യം ഒന്നും പറഞ്ഞില്ല. ചില സത്യങ്ങള്‍ പറയുമ്പോള്‍ ചില സമുദായക്കാര്‍ക്ക് ഇഷ്ടമല്ല,’ വെള്ളാപ്പള്ളി പറഞ്ഞു.

നീതി പറയിമ്പോള്‍ വര്‍ഗീയ വാദിയാക്കുമെന്നും 24 മണിക്കൂറും ജാതി പറയുന്നവര്‍ മിതവാദികളാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോദരത്വേന നിന്നിട്ട് ഒന്നും കിട്ടിയില്ല, വാ സോദരാ എന്ന് പറഞ്ഞ് ആരും വിളിച്ചില്ല. മറ്റ് സോദരര്‍ സംഘടിക്കുകയും ശക്തരാവുകയും വോട്ട് ബാങ്കുകള്‍ ഉണ്ടാക്കുകയും രാഷ്ട്രീയത്തില്‍ അവകാശങ്ങള്‍ വെട്ടിപിടിക്കുകയും ചെയ്യുന്നു. സാമുദായിക നീതിക്ക് ഒന്നിച്ച് നില്‍ക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

 

Content Highlight : Even if made a communalist, there will be no change in my stance: Vellappally Natesan spoke for the community

 

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.