ബാലതാരമായി വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് എസ്തര്‍ അനില്‍. അജി ജോണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നല്ലവന്‍ എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച എസ്തര്‍, ദൃശ്യത്തിലൂടെയാണ് ഇന്ത്യയൊട്ടാകെ പോപ്പുലറായത്.
ബാലതാരമായി വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് എസ്തര്‍ അനില്‍. അജി ജോണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നല്ലവന്‍ എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച എസ്തര്‍, ദൃശ്യത്തിലൂടെയാണ് ഇന്ത്യയൊട്ടാകെ പോപ്പുലറായത്.
ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച താരം ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തില്‍ കമല്‍ഹാസന്റെ മകളായും അഭിനയിച്ചു. ജീത്തു ജോസഫിന്റെ സിനിമയില്‍ ഭാഗമായ എസ്തര്‍ ഷാജി എന്‍. കരുണ്‍, ടി.വി. ചന്ദ്രന്‍ തുടങ്ങിയ മികച്ച സംവിധായകരുടെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ബാലതാരമായി കരിയര്‍ തുടങ്ങിയത് കൊണ്ട് തന്നെ പിന്നീട് ഉപരിപഠനത്തിന് വേണ്ടി താരം കരിയറില്‍ നിന്ന് വലിയ ഇടവേള എടുത്തിയിരുന്നു. ഇപ്പോഴിതാ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ പഠനത്തോടൊപ്പം താന്‍ പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്നുവെന്ന് എസ്തര്‍ പറയുന്നു.
‘രണ്ടുമാസം ഒരു സാലാഡ് ബാറില്‍ പാര്‍ട്ട്‌ടൈം ജോലി ചെയ്തിരുന്നു. കൗണ്ടര്‍ വൃത്തിയാക്കുന്നതും സാലഡ് ഉണ്ടാക്കുന്നതുമെല്ലാം എന്റെ ജോലിയുടെ ഭാഗമായിരുന്നു. വര്‍ക്ക് ലോഡ് കൂടിയപ്പോള്‍ ജോലി ഉപേക്ഷിക്കേണ്ടിവന്നു. പഠനവുമായി ബന്ധപ്പെട്ട ഇന്റേണ്‍ഷിപ്പുകളും ചെയ്യുന്നുണ്ടായിരുന്നു. പഠനത്തിനായി പോകുന്ന മിക്ക കുട്ടികളും അവിടെ ജോലി ചെയ്യാറുണ്ട്. അത് സ്വയം പര്യാപ്തതയുടെ ഭാഗം കൂടിയാണ്.

സ്വന്തമായി പണം കണ്ടെത്തുക എന്നത് അവിടെ ഒരു ലൈഫ് സ്‌റ്റൈലാണ്. അവിടെയായിരുന്നപ്പോള്‍ ഒരു വര്‍ഷത്തില്‍ ഞാന്‍ ഏഴു രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. അതില്‍ അഞ്ചും യൂറോപ്യന്‍ രാജ്യങ്ങളായിരുന്നു. യു.കെയില്‍ ആയതുകൊണ്ട് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പോകാന്‍ വളരെ എളുപ്പമായിരുന്നു. നാട്ടില്‍ നിന്ന് മറ്റു സ്റ്റേറ്റുകളിലേക്ക് പോകുന്നതുപോലെയാണ് അത്,’ എസ്തര്‍ പറയുന്നു.
വര്‍ക്കിന്റെ ഭാഗമായും സ്പോണ്‍സര്‍ഷിപ് വഴിയും സ്വന്തം ഇഷ്ടത്തിനനുസരിച്ചും പല സ്ഥലത്തും പോകാന്‍ പറ്റിയിരുന്നുവെന്നും ലണ്ടനിലെ ബാങ്ക് അക്കൗണ്ടും സിം കാര്‍ഡുമെല്ലാം യൂറോപ്പില്‍ എല്ലായിടത്തും ഉപയോഗിക്കാന്‍ പറ്റുന്നതുകൊണ്ട് യാത്രയ്ക്ക് ബുദ്ധിമുട്ട് ഉണ്ടായില്ലെന്നും നടി പറഞ്ഞു. മൈനസ് 13 ഡിഗ്രി ഉണ്ടായിരുന്ന സമയത്ത് ഫിന്‍ലാന്‍ഡില്‍ പോയത് നല്ല അനുഭവമായിരുന്നുവെന്നും എസ്തര്‍ കൂട്ടിച്ചേര്‍ത്തു.
ദൃശ്യം 3യാണ് എസ്തറിന്റേതായി വരാനിരിക്കുന്നത്. സിനിമാപ്രേമികളും മോഹന്‍ലാല്‍ ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രം മോഹന്‍ലാലിന്റെ ജന്മദിനമായ മെയ് 21നാണ് തിയേറ്ററുകളിലെത്തുന്നത്.
Content Highlight: Esther anil says she worked part-time while studying abroad