ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി ഇംഗ്ലീഷ് വമ്പന്മാരായ ലിവര്‍പൂള്‍. ബ്രൈട്ടണെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ടീമിന്റ വിജയം. വിജയത്തോടെ ദി റെഡ്‌സ് പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി ഇംഗ്ലീഷ് വമ്പന്മാരായ ലിവര്‍പൂള്‍. ബ്രൈട്ടണെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ടീമിന്റ വിജയം. വിജയത്തോടെ ദി റെഡ്‌സ് പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
മത്സരത്തില്‍ ആദ്യ വിസില്‍ മുഴങ്ങിയ ഉടന്‍ തന്നെ ലിവര്‍പൂള്‍ പന്ത് വലയിലെത്തിച്ചു. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ കാണികള്‍ക്ക് മുന്നില്‍ ഒന്നാം മിനിട്ടില്‍ തന്നെ മുന്നിലെത്തി. ഹ്യൂഗോ എകിറ്റികെയാണ് ടീമിനായി ഗോള്‍ സ്‌കോര്‍ ചെയ്തത്. ജോസഫ് ഗോമസ് നല്‍കിയ പന്ത് സ്വീകരിച്ചായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം.

മത്സരത്തിനിടെ ഹ്യൂഗോ എകിറ്റികെ. Photo: LiverpoolFC/x.com
ഗോള്‍ വന്നതോടെ ഇരു ടീമുകളും ഉണര്‍ന്നു കളിച്ചു. എന്നാല്‍ മറ്റൊരു ഗോള്‍ കണ്ടെത്താന്‍ ലിവര്‍പൂളിനോ സമനില നേടാന്‍ ബ്രൈട്ടാണോ സാധിച്ചില്ല. 26ാം മിനിട്ടില്‍ ദി റെഡ്‌സ് സൂപ്പര്‍ താരം സലയെ കൊണ്ട് വന്നതോടെ കളി കൂടുതല്‍ കടുത്തു. എന്നാല്‍ ഗോളിനായുള്ള ശ്രമങ്ങള്‍ എല്ലാം വിഫലമായി.
രണ്ടാം പകുതിയിലും ഇരു ടീമിലെയും താരങ്ങള്‍ വീറോടെ കളി തുടര്‍ന്നു. ഏറെ വൈകാതെ ദി റെഡ്‌സ് രണ്ടാം ഗോളും കണ്ടെത്തി. 60ാം മിനിട്ടില്‍ എകിറ്റികെയുടെ വകയായിരുന്നു ഈ ഗോളും. സലയാണ് ഈ ഗോളിന് വഴിയൊരുക്കിയത്.

മത്സരത്തിനിടെ മുഹമ്മദ് സല. Photo: PremierLeague/x.com
പിന്നെയും ലിവര്‍പൂള്‍ താരങ്ങളും ബ്രൈട്ടണ്‍ താരങ്ങളും മുന്നേറ്റങ്ങളുമായി കളം നിറഞ്ഞ് കളിച്ചു. എന്നാല്‍, അവയൊന്നും വലയിലെത്തിക്കാന്‍ ഇരു ടീമുകള്‍ക്കും സാധിച്ചില്ല. ഏറെ വൈകാതെ ലിവര്‍പൂളിന്റെ വിജയമുറപ്പിച്ച് ഫൈനല്‍ വിസിലെത്തി. അതോടെ ടീമിന് 26 പോയിന്റായി.
അതേസമയം, മത്സരത്തില്‍ ലിവര്‍പൂള്‍ 18 ഷോട്ടുകളാണ് തൊടുത്തത്. അതില്‍ അഞ്ചെണ്ണം ഷോട്ട് ഓണ്‍ ടാര്‍ഗറ്റാണ്. മറുവശത്ത് ബ്രൈട്ടണ്‍ 14 ഷോട്ടുകള്‍ അടിച്ചു. എന്നാല്‍ ഒന്ന് മാത്രമാണ് ഷോട്ട് ഓണ്‍ ടാര്‍ഗറ്റ്.
Content Highlight: EPL: Liverpool defeated Brighton in English Premier league