ധോണിയുടെ ആ റെക്കോഡ് ഇനി പഴങ്കഥ; അപൂര്‍വ്വ നേട്ടം അതിവേഗം സ്വന്തമാക്കി മോര്‍ഗന്‍
Cricket
ധോണിയുടെ ആ റെക്കോഡ് ഇനി പഴങ്കഥ; അപൂര്‍വ്വ നേട്ടം അതിവേഗം സ്വന്തമാക്കി മോര്‍ഗന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 5th August 2020, 4:12 pm

സതാംപ്ടണ്‍: ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരമെന്ന റെക്കോര്‍ഡ് ഇംഗ്ലണ്ട് താരം ഇവോയിന്‍ മോര്‍ഗന്. ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ റെക്കോഡാണ് മോര്‍ഗന്‍ പഴങ്കഥയാക്കിയത്.

ക്യാപ്റ്റനെന്ന നിലയില്‍ ധോണി 211 സിക്‌സാണ് ധോണി നേടിയത്. 332 മത്സരങ്ങളില്‍ നിന്നാണ് ധോണി ഈ നേട്ടം സ്വന്തമാക്കിയത്.


എന്നാല്‍ 212 സിക്‌സ് നേടാന്‍ മോര്‍ഗന് 163 മത്സരങ്ങളെ വേണ്ടി വന്നുള്ളൂ. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ആകെ 328 സിക്‌സുകളാണ് മോര്‍ഗന്‍ നേടിയിട്ടുള്ളത്. ധോണി ആകെ 359 സിക്‌സ് നേടിയിട്ടുണ്ട്.

ആസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് 171 സിക്‌സുമായി മൂന്നാമതും ന്യൂസിലാന്റ് മുന്‍ ക്യാപറ്റന്‍ ബ്രണ്ടന്‍ മക്കല്ലം 170 സിക്‌സുമായി നാലാമതുമാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ