ടി-20 യില്‍ 'നൂറടിച്ച്' മോര്‍ഗന്‍
India vs England
ടി-20 യില്‍ 'നൂറടിച്ച്' മോര്‍ഗന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 16th March 2021, 7:20 pm

അഹമ്മദാബാദ്: 100 ടി-20 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം എന്ന റെക്കോഡ് ഇവോയിന്‍ മോര്‍ഗന്. ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടി-20 മോര്‍ഗന്റെ നൂറാമത്തെ മത്സരമാണ്.

ലോകത്തില്‍ തന്നെ മോര്‍ഗനെ കൂടാതെ മൂന്നുപേരാണ് 100 ടി- 20 കളിച്ചിട്ടുള്ളത്. ന്യൂസിലാന്റിന്റെ റോസ് ടെയ്‌ലര്‍, പാകിസ്താന്റെ ഷൊയ്ബ് മാലിക്, ഇന്ത്യയുടെ രോഹിത് ശര്‍മ്മ എന്നിവരാണ് ഈ നേട്ടത്തിലെത്തിയ മറ്റ് താരങ്ങള്‍.

നൂറ് മത്സരങ്ങള്‍ കളിക്കാനായതില്‍ സന്തോഷമുണ്ടെന്ന് മോര്‍ഗന്‍ പറഞ്ഞു.

ടി-20യില്‍ 2306 റണ്‍സാണ് മോര്‍ഗന്റെ സമ്പാദ്യം. 14 അര്‍ധസെഞ്ച്വറിയും മോര്‍ഗന്റെ പേരിലുണ്ട്.

അതേസമയം ടി-20 പരമ്പരയില്‍ ഇരുടീമുകളും ഓരോ വിജയവുമായി ഒപ്പത്തിനൊപ്പമാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Eoin Morgan becomes first England cricketer to play 100 T20Is