| Thursday, 4th June 2026, 7:27 pm

റൂട്ടിനെയടക്കം കൊത്തിപ്പറിച്ച് കിവി പക്ഷികള്‍, ബാറ്റിങ് തകര്‍ച്ച; ക്രിക്കറ്റിന്റെ മക്കയില്‍ കരുത്തുകാട്ടാന്‍ ന്യൂസിലാന്‍ഡ്

ശ്രീരാഗ് പാറക്കല്‍

ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ലോര്‍ഡ്‌സില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ഫീല്‍ഡിങ്ങാണ് തെരഞ്ഞെടുത്തത്.

ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ടിന് വമ്പന്‍ പ്രഹരമാണ് കിവീസ് ബൗളര്‍മാര്‍ നല്‍കിയത്. നിലവില്‍ 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സാണ് ത്രീ ലയണ്‍സിന് നേടാന്‍ സാധിച്ചത്.

ഇംഗ്ലണ്ടിന്റെ അരങ്ങേറ്റക്കാരനായ എമിലിയോ ഗേ (8), ബെന്‍ ഡക്കറ്റ് (19), ജേക്കബ് ബെഥല്‍ (6), ജോ റൂട്ട് (1), ജെയ്മി സ്മിത് (1) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നേരത്തെ തന്നെ നഷ്ടമായിരിക്കുന്നത്.

കിവീസിന് വേണ്ടി കൈല്‍ ജാമിസണ്‍, വില്‍ ഒ റൂര്‍ക് എന്നിവര്‍ രണ്ട് വിക്കറ്റും നഥാന്‍ എല്ലിസ് ഒരു വിക്കറ്റുമാണ് നേടിയത്.

കിവീസിന്റെ മിന്നും ബൗളിങ് നിരയുടെ കൗണ്ടര്‍ അറ്റാക്ക് ഡിഫന്റ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ത്രീ ലയണ്‍സ് പെട്ടന്ന് തന്നെ ഓള്‍ ഔട്ട് ആവാനുള്ള സാധ്യതയുണ്ട്.

ന്യൂസിലന്‍ഡ് പ്ലെയിങ് ഇലവല്‍

ടോം ലാഥം (ക്യാപ്റ്റന്‍), ഡെവണ്‍ കോണ്‍വേ, കെയ്ന്‍ വില്യംസണ്‍, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്ടല്‍ (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, നഥാന്‍ സ്മിത്ത്, കൈല്‍ ജാമിസണ്‍, മാറ്റ് ഹെന്റി, വില്യം ഒറോര്‍ക്ക്

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

എമിലിയോ ഗേ, ബെന്‍ ഡക്കറ്റ്, ജേക്കബ് ബെഥേല്‍, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ഗസ് ആറ്റ്കിന്‍സണ്‍, ഒല്ലി റോബിന്‍സണ്‍, ജോഷ് ടങ്, ഷൊയ്ബ് ബഷീര്‍

Content Highlight: England VS New Zealand Test Match Update

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more