| Monday, 15th December 2025, 4:51 pm

കങ്കാരുക്കളെ പൂട്ടാന്‍ ത്രീ ലയണ്‍സ്; മൂന്നാം അങ്കത്തിനുള്ള ടീം പുറത്ത് വിട്ട് ഇംഗ്ലണ്ട്!

ശ്രീരാഗ് പാറക്കല്‍

മൂന്നാം ആഷ്‌സ് ട്രോഫി മത്സരത്തിനുള്ള പ്ലെയിങ് ഇലവന്‍ പുറത്ത് വിട്ട് ഇംഗ്ലണ്ട്. സൂപ്പര്‍ പേസര്‍ ഗസ് ആറ്റ്കിങ്‌സണും സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ ഷൊയ്ബ് ബഷീറിനും ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. ആറ്റ്കിങ്‌സണിന് പകരം ജോഷ് ടങ്ങിനെയാണ് ടീമിലെത്തിച്ചത്. മിഡില്‍ ഓവറില്‍ വില്‍ ജാക്‌സും ത്രീ ലയണ്‍സിന് കരുത്ത് നല്‍കും.

ആദ്യ രണ്ട് മത്സരങ്ങളിലും വമ്പന്‍ തോല്‍വിയേറ്റുവാങ്ങിയ ഇംഗ്ലണ്ടിന് വരാനിരിക്കുന്ന മത്സരം ഏറെ നിര്‍ണായകമാണ്.

അതേസമയം ഇംഗ്ലണ്ടിന് സൂപ്പര്‍ പേസര്‍ മാര്‍ക്ക് വുഡ് പരിക്ക് മൂലം പുറത്തായിരുന്നു. കണങ്കാലിന് പരിക്ക് പറ്റിയതിനാലാണ് ശേഷിക്കുന്ന മത്സരത്തില്‍ നിന്ന് താരം പുറത്തായത്. എന്നിരുന്നാലും ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്ട്രേലിയയില്‍ ഒരു ആഷസ് പരമ്പര വിജയിക്കാനുള്ള അവസരം ഇനിയും ഇംഗ്ലണ്ടിന് ബാക്കിയുണ്ട്.

അതിനായി വരാനിരിക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടിന് വിജയിച്ചേ മതിയാകൂ. എന്നാല്‍ ഫുള്‍ ഫോമിലുള്ള ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പം കമ്മിന്‍സും ചേരുന്നത് ഇംഗ്ലണ്ടിന് വലിയ വെല്ലുവിളിയാകും.

പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും വിജയം നേടിയാണ് കങ്കാരുക്കള്‍ മുന്നേറുന്നത്. പരമ്പരയിലെ മൂന്നാം ടെസ്റ്റ് ഡിസംബര്‍ 17 മുതല്‍ 21 വരെ നടക്കും. അഡ്ലെയ്ഡ് ഓവലിലാണ് മത്സരത്തിന്റെ വേദി. ആഷസില്‍ ആതിഥേയരായ ഓസ്‌ട്രേലിയ 2 – 0ന് മുന്നിലാണ്.

മൂന്നാം ആഷസ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത്, വില്‍ ജാക്‌സ്, ജോഷ് ടങ്, ബ്രൈഡണ്‍ കാര്‍സ്, ജോഫ്ര ആര്‍ച്ചര്‍

മൂന്നാം ടെസ്റ്റിനുള്ള ഓസ്‌ട്രേലിയന്‍ സ്‌ക്വാഡ്

പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, അലക്സ് കാരി, ബ്രണ്ടന്‍ ഡോഗെറ്റ്, കാമറൂണ്‍ ഗ്രീന്‍, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലാബുഷാന്‍, നഥാന്‍ ലിയോണ്‍, മൈക്കല്‍ നെസര്‍, സ്റ്റീവ് സ്മിത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജെയ്ക്ക് വെതറാള്‍ഡ്, ബ്യൂ വെബ്സ്റ്റര്‍.

Content Highlight: England releases playing XI for third Ashes Trophy match

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more