അന്താരാഷ്ട്ര ക്രിക്കറ്റര്‍ എന്ന നിലയില്‍ എനിക്ക് കുറച്ച് വര്‍ഷങ്ങള്‍ കൂടെ ഉണ്ടായിരുന്നു: വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് പേസ് ബൗളര്‍
Sports News
അന്താരാഷ്ട്ര ക്രിക്കറ്റര്‍ എന്ന നിലയില്‍ എനിക്ക് കുറച്ച് വര്‍ഷങ്ങള്‍ കൂടെ ഉണ്ടായിരുന്നു: വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് പേസ് ബൗളര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 2nd January 2024, 5:08 pm

ഈ വര്‍ഷം ഓവലില്‍ നടന്ന അഞ്ചാം ടെസ്റ്റിന് ശേഷം ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. 167 ടെസ്റ്റ് മത്സരത്തില്‍ നിന്നും 604 വിക്കറ്റുകളാണ് താരം നേടിയത്. 344 അന്താരാഷ്ട്ര മത്സരത്തില്‍ നിന്നും മൊത്തം 847 വിക്കറ്റുകള്‍ സ്വന്തമാക്കിക്കൊണ്ടായിരുന്നു താരം തന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചത്.

എന്നാല്‍ അടുത്തിടെ സ്‌കൈ സ്‌പോട്‌സിന് നല്‍കിയ ഒരു അഭിമുഖത്തില്‍ തനിക്ക് ഇനിയും സമയമുണ്ടെന്ന് താരം ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

‘ എനിക്ക് ഇനിയും കുറച്ച് വര്‍ഷം കൂടെ ബാക്കിയുണ്ടെന്ന് വിശ്വസിക്കുന്നു. എന്നാല്‍ ഇംഗ്ലണ്ടിന്റെ ജേഴ്‌സിയില്‍ എന്റെ കരിയര്‍ മികച്ചരീതിയില്‍ അവസാനിപ്പിക്കാനാണ് ഞാന്‍ ലക്ഷ്യമിട്ടത്. പിന്‍മാറാന്‍ എനിക്ക് ശരിയായ സമയം തെരഞ്ഞെടുക്കേണ്ടതുണ്ട്. എന്നിരുന്നാലും എനിക്ക് അതില്‍ കുറ്റബോധം ഇല്ല, ആഴത്തില്‍ ചിന്തിക്കുമ്പോള്‍ ഇതുതന്നെയാണ് കറക്ട് ചോയിസ്. ഒരു പക്ഷെ ഇനിയും ഞാന്‍ ഒരു പത്ത് വര്‍ഷം കൂടെ കളിച്ചിരുന്നെങ്കില്‍ ഇതുപോലൊരു മികച്ച വിരമിക്കല്‍ എനിക്ക് ലഭിക്കില്ലായിരുന്നു. ‘ ബ്രോഡ് പറഞ്ഞു.

ഓവലില്‍ നടന്ന അവസാന ടെസ്റ്റും വിജയിച്ചാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. അവസാനം മൈതാനത്ത് നിന്ന് ഒരുപാട് ആളുകളുടെ പ്രശംസയില്‍ തിരിച്ചുനടന്നത് ബ്രോഡിന്റെ വിജയത്തെ അത്യുന്നതിയില്‍ എത്തിച്ചിരുന്നു.

‘ ടെസ്റ്റിലെ ഏറ്റവും വലിയ വിജയം കാണികള്‍ എനിക്ക് തന്ന ഇമോഷനായിരുന്നു. അവസാന ടെസ്റ്റില്‍ മത്സരത്തില്‍ നിന്ന് തോല്‍വിയോടെ വിരമിക്കേണ്ടിവന്നിരുന്നെങ്കില്‍ എന്റെ ഹൃദയം തകര്‍ന്നേനെ,’ അദ്ദേഹം അവസാനിപ്പിച്ചു.

 

 

Content Highlight: England pace bowler Stuart Broad with revelation