| Saturday, 1st July 2017, 10:49 pm

'അതിന് കുംബ്ലെയാണോടേയ് പന്തെറിയുന്നത്'; കോഹ്‌ലി പുറത്തായപ്പോള്‍ കുംബ്ലെ വിവാദം കുത്തിപ്പൊക്കിയ കമന്റേറ്ററിന് ആരാധകരുടെ പൊങ്കാല

ഡൂള്‍ന്യൂസ് ഡെസ്‌ക്

നോര്‍ത്ത് സൗണ്ട്: മൂന്നാം ഏകദിനത്തില്‍ വിന്‍ഡീസിനെ 93 റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തിയത് ബൗളിംഗിന്റെ മികവിലായിരുന്നു. ബാറ്റ്‌സ്മാന്‍ ഉയര്‍ത്തിയ 251 റണ്‍സ് എന്ന എത്താന്‍ കഴിയുമായിരുന്ന സ്‌കോര്‍ ഇന്ത്യ പ്രതിരോധിച്ചത് വിന്‍ഡീസിനെ 158ല്‍ ഒതുക്കിയ ബൗളര്‍മാരുടെ മികവിലായിരുന്നു.

ടീം വിജയിച്ചെങ്കിലും നായകന്‍ വിരാടിന്റെ പ്രകടനം പ്രതീക്ഷിച്ചത്ര നന്നായിരുന്നില്ലെന്നു മാത്രമല്ല നായകന്റെ റോള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ സാധിച്ചില്ലെന്നുമാണ് വിലയിരുത്തപ്പെടുന്നത്. വെറും 11 റണ്‍സ് മാത്രമാണ് നായകന്‍ സ്മ്പാദിച്ചത്.


Also Read: ‘ഇങ്ങനെയാണ് തീരുമാനമെടുക്കല്‍ എങ്കില്‍ രാജ്യത്ത് നല്ല സുരക്ഷിതത്വമായിരിക്കും’; മനോഹര്‍ പരീക്കറിന്റെ പ്രസ്താവനയെ പരിഹസിച്ച് ഉമര്‍ അബ്ദുല്ല


വിരാടിന്റെ പ്രകടനത്തില്‍ അതൃപ്തനായ മുന്‍ ഇംഗ്ലീഷ് താരവും കമന്റേറ്ററുമായ ഡേവിഡ് ലോയിഡ് അത് തന്റെ കമന്ററിക്കിടെ പ്രകടിപ്പിക്കുകയും ചെയ്തു. ടീമിലെ ഉലച്ചു കൊണ്ടിരിക്കുന്ന വിരാട്-കുംബ്ലെ പോരിനെ കുത്തിയായിരുന്നു ലോയിഡിന്റെ കമന്റ്.

ടീമിന് ഒരു പരിശീലകനില്ലാത്തതിന്റെ കുറവാണ് വിരാടിന്റെ മോശം കളിക്കു കാരണമെന്നായിരുന്നു ലോയിഡ് പറഞ്ഞത്. കഴിഞ്ഞ 20 നായിരുന്നു ഇന്ത്യന്‍ പരിശീലക സ്ഥാനത്തു നിന്നും കുംബ്ലെ രാജിവെച്ചത്. വിരാടുമായുള്ള അഭിപ്രായ ഭിന്നതയായിരുന്നു അദ്ദേഹത്തിന്റെ രാജിയ്ക്ക പിന്നില്‍.


Don”t Miss: ‘അതേ അടി, പക്ഷെ…’; സെവാഗിന്റെ പെണ്‍പതിപ്പാണോ സ്മൃതിയെന്ന ആരാധകന്റെ ചോദ്യത്തിന് വീരുവിന്റെ കരളില്‍ തൊടുന്ന മറുപടി


എന്നാലിത് ചില വിരാട് ആരാധകര്‍ക്ക് അത്ര പിടിച്ചില്ല. അവരത് ട്വിറ്ററിലൂടെ പുറത്തെടുക്കുകയും ചെയ്തു. കുംബ്ലെയാണോ ബൗള്‍ ചെയ്യുന്നത് എന്നായിരുന്നു ചിലര്‍ ചോദിച്ചത്. ഇംഗ്ലണ്ട് ടീമിന്റെ പ്രകടനത്തെ കളിയാക്കാനും ചിലര്‍ മുതിര്‍ന്നു.

കോഹ്‌ലി ഇതിനൊക്കെ ബാറ്റ് കൊണ്ട് മറുപടി നല്‍കുമെന്നും ചിലര്‍ പറഞ്ഞു. നാളെയാണ് ഇന്ത്യയുടെ അടുത്ത മത്സരം നടക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more