ഇന്ത്യയ്‌ക്കെതിരായ വൈറ്റ് ബോള്‍ പരമ്പരയുടെ ഫിക്‌സ്ചറുമായി ഇംഗ്ലണ്ട്. അടുത്ത വര്‍ഷം നടക്കുന്ന പുരുഷ ടീമിന്റെ ഏകദിന, ടി-20 പരമ്പരയ്ക്കുള്ള തീയതികളും വനിതാ ടീമിന്റെ ടെസ്റ്റ്, ടി-20 പരമ്പരയുടെ തീയതികളുമാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പങ്കുവെച്ചിരിക്കുന്നത്.
2022ന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ പുരുഷ ടീം വൈറ്റ് ബോള്‍ മത്സരങ്ങള്‍ക്കായി ഇംഗ്ലണ്ടില്‍ പര്യടനത്തിനെത്തുന്നത്. മൂന്ന് മത്സരങ്ങള്‍ വീതം അടങ്ങിയ ഏകദിന, ടി-20 പരമ്പരകളാണ് അന്ന് ഇന്ത്യ ഇംഗ്ലണ്ടിലെത്തി കളിച്ചത്. അന്ന് രണ്ട് പരമ്പരയും 2-1 എന്ന മാര്‍ജിനില്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു.
ഈ വര്‍ഷം അഞ്ച് ടി-20യും മൂന്ന് ഏകദിനവുമാണ് ഇന്ത്യന്‍ പുരുഷ ടീം ഇംഗ്ലണ്ടില്‍ കളിക്കുക. മൂന്ന് ടി-20യും ഒരു ടെസ്റ്റുമാണ് ഇന്ത്യന്‍ വനിതകളുടെ പര്യടനത്തിലുള്ളത്.
മെയ് 28, വ്യാഴം – ഒന്നാം ടി-20 – ചെംസ്‌ഫോര്‍ഡ്
മെയ് 30, ശനി – രണ്ടാം ടി-20 – ബ്രിസ്‌റ്റോള്‍
ജൂണ്‍ രണ്ട്, ചൊവ്വ – മൂന്നാം ടി-20 – ടൗണ്‍ടണ്‍
ജൂലൈ 10-14 – വണ്‍ ഓഫ് ടെസ്റ്റ് – ലോര്‍ഡ്‌സ്
ജൂലൈ ഒന്ന്, ബുധന്‍ – ആദ്യ ടി-20 – ഡുര്‍ഹാം
ജൂലൈ നാല്, ശനി – രണ്ടാം ടി-20 – മാഞ്ചസ്റ്റര്‍
ജൂലൈ ഏഴ് – മൂന്നാം ടി-20 – നോട്ടിങ്ഹാം
ജൂലൈ ഒമ്പത്, വ്യാഴം – നാലാം ടി-20 ബ്രിസ്റ്റോള്‍
ജൂലൈ 11, ശനി – അവസാന ടി-20 – സതാംപ്ടണ്‍
ജൂലൈ 14, ചൊവ്വ – ആദ്യ ഏകദിനം – ബെര്‍മിങ്ഹാം
ജൂലൈ 16, വ്യാഴം – രണ്ടാം ഏകദിനം – കാര്‍ഡിഫ്
ജൂലൈ 19, ശനി – അവസാന ഏകദിനം – ലണ്ടന്‍
Content Highlight: England announce fixtures for 2026 white-ball series against India.