ഇന്ത്യയ്‌ക്കെതിരായ വൈറ്റ് ബോള്‍ പരമ്പരയുടെ ഫിക്‌സ്ചറുമായി ഇംഗ്ലണ്ട്. അടുത്ത വര്‍ഷം നടക്കുന്ന പുരുഷ ടീമിന്റെ ഏകദിന, ടി-20 പരമ്പരയ്ക്കുള്ള തീയതികളും വനിതാ ടീമിന്റെ ടെസ്റ്റ്, ടി-20 പരമ്പരയുടെ തീയതികളുമാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പങ്കുവെച്ചിരിക്കുന്നത്.
2022ന് ശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ പുരുഷ ടീം വൈറ്റ് ബോള്‍ മത്സരങ്ങള്‍ക്കായി ഇംഗ്ലണ്ടില്‍ പര്യടനത്തിനെത്തുന്നത്. മൂന്ന് മത്സരങ്ങള്‍ വീതം അടങ്ങിയ ഏകദിന, ടി-20 പരമ്പരകളാണ് അന്ന് ഇന്ത്യ ഇംഗ്ലണ്ടിലെത്തി കളിച്ചത്. അന്ന് രണ്ട് പരമ്പരയും 2-1 എന്ന മാര്‍ജിനില്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു.
ഈ വര്‍ഷം അഞ്ച് ടി-20യും മൂന്ന് ഏകദിനവുമാണ് ഇന്ത്യന്‍ പുരുഷ ടീം ഇംഗ്ലണ്ടില്‍ കളിക്കുക. മൂന്ന് ടി-20യും ഒരു ടെസ്റ്റുമാണ് ഇന്ത്യന്‍ വനിതകളുടെ പര്യടനത്തിലുള്ളത്.
☀️ Summer 2026 looking 👌
🏏 Five countries incoming for a blockbuster summer! 😮