ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ നാലാം ടെസ്റ്റില്‍ ഇന്ത്യ ഉയര്‍ത്തിയ 358 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കം. ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ആതിഥേയര്‍ തിരിച്ചടിക്കുന്നത്.
നിലവില്‍ 25 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 124 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് ബാറ്റിങ് തുടരുന്നത്. ഓപ്പണര്‍മാരായ സാക്ക് ക്രോളി 88 പന്തില്‍ 64 റണ്‍സും ബെന്‍ ഡക്കറ്റ് 63 പന്തില്‍ 58 റണ്‍സുമായാണ് ബാറ്റിങ് തുടരുന്നത്.
ഡക്കറ്റിന്റെയും ക്രോളിയുടെയും സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പിന് പിന്നാലെ ഒരു റെക്കോഡും പിറവിയെടുത്തു. മാഞ്ചസ്റ്ററില്‍ ഇന്ത്യയ്‌ക്കെതിരെ ഒന്നാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്ന മൂന്നാമത് ബാറ്റിങ് പെയര്‍ എന്ന റെക്കോഡാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്.
മാഞ്ചസ്റ്ററില്‍ ഇന്ത്യയ്‌ക്കെതിരെ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഇംഗ്ലീഷ് ഓപ്പണര്‍മാര്‍
മത്സരത്തില്‍ നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ യുവതാരങ്ങളായ സായ് സുദര്‍ശന്‍, യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് മോശമല്ലാത്ത ഒന്നാം ഇന്നിങ്‌സ് ടോട്ടല്‍ സ്വന്തമാക്കിയത്.
സ്‌റ്റോക്‌സിന് പുറമെ ജോഫ്രാ ആര്‍ച്ചറും മികച്ച പ്രകടനം കാഴ്ചവെച്ചു. റിഷബ് പന്തിന്റേതടക്കം മൂന്ന് വിക്കറ്റുകളാണ് ആര്‍ച്ചര്‍ സ്വന്തമാക്കിയത്. ക്രിസ് വോക്‌സും ലിയാം ഡോവ്‌സണുമാണ് ശേഷിച്ച വിക്കറ്റുകള്‍ വീഴ്ത്തിയത്.
Content Highlight: ENG vs IND: Zak Crawly and Ben Duckett becomes the 3rd England opening pair to complete century partnership against India in Manchester in Tests