ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന മത്സരങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ഫെബ്രുവരി ആറിനാണ് പരമ്പരയിലെ ആദ്യ മത്സരം. വി.സി.എ സ്റ്റേഡിയമാണ് വേദി. നേരത്തെ നടന്ന ടി-20 പരമ്പരയില്‍ മികച്ച വിജയം സ്വന്തമാക്കിയ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പായി നടക്കുന്ന ഏകദിന പരമ്പരയും വിജയിക്കാനുള്ള ഒരുക്കത്തിലാണ്.
ഈ പരമ്പരയില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ കരിയറിലെ ഒരു പ്രധാന നാഴികക്കല്ലും കാത്തിരിക്കുന്നുണ്ട്. അന്താരാഷ്ട്ര ഏകദിനത്തില്‍ 11,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയിലേക്കാണ് രോഹിത് ശര്‍മ കാലെടുത്ത് വെക്കാന്‍ ഒരുങ്ങുന്നത്.
ക്രിക്കറ്റ് ചരിത്രത്തില്‍ ഒമ്പത് താരങ്ങള്‍ക്ക് മാത്രമാണ് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചത്. അതില്‍ മൂന്ന് പേര്‍ ഇന്ത്യന്‍ താരങ്ങളുമാണ്. ഇവരുടെ എലീറ്റ് ലിസ്റ്റില്‍ സ്ഥാനം പിടിക്കാന്‍ രോഹിത് ശര്‍മക്ക് വേണ്ടതാകട്ടെ 134 റണ്‍സും.
ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക/ ആഫ്രിക്ക/ ഐ.സി.സി – 11,579
സൗരവ് ഗാംഗുലി – ഇന്ത്യ/ ഏഷ്യ – 11,363
രാഹുല്‍ ദ്രാവിഡ് – ഇന്ത്യ/ ഏഷ്യ/ ഐ.സി.സി – 10,889
രോഹിത് ശര്‍മ – ഇന്ത്യ – 10,866
എം.എസ്. ധോണി – ഇന്ത്യ/ ഏഷ്യ – 10,773
ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ്/ ഐ.സി.സി – 10,480
ഇതിനൊപ്പം മറ്റൊരു റെക്കോഡ് സ്വന്തമാക്കാനും രോഹിത്തിന് അവസരമുണ്ട്. അടുത്ത 18 ഇന്നിങ്‌സില്‍ നിന്നും 11,000 റണ്‍സ് മാര്‍ക് പിന്നിടാന്‍ രോഹിത്തിന് സാധിച്ചാല്‍ ഏറ്റവും വേഗത്തില്‍ ഈ റെക്കോഡിലെത്തുന്ന രണ്ടാമത് താരമെന്ന നേട്ടമാണ് ഹിറ്റ്മാന് മുമ്പിലുള്ളത്.
222 ഇന്നിങ്സില്‍ നിന്നും ഈ നേട്ടത്തിലെത്തിയ വിരാട് കോഹ്‌ലിയുടെ പേരിലാണ് ഈ റെക്കോഡ് നിലവിലുള്ളത്. 276 ഇന്നിങ്സില്‍ നിന്നും 11,000 റണ്‍സ് പിന്നിട്ട സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് നിലവില്‍ പട്ടികയിലെ രണ്ടാമന്‍. 286 ഇന്നിങ്‌സ് കളിച്ച് 11,000 റണ്‍സ് നേടിയ റിക്കി പോണ്ടിങ്ങാണ് മൂന്നാമത്.
ഇനിയുള്ള 18 ഇന്നിങ്സില്‍ 11,000 റണ്‍സ് മാര്‍ക് പിന്നിടാന്‍ സാധിച്ചാല്‍ സച്ചിനെ മറികടന്ന് രോഹിത് രണ്ടാം സ്ഥാനത്തെത്തും.
അതേസമയം, ഫെബ്രുവരി ആറിനാണ് ഇന്ത്യ – ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറുന്നത്. വി.സി.എ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.