| Sunday, 27th April 2025, 10:54 am

എമ്പുരാൻ, തുടരും: ഈ ചിത്രങ്ങൾ തമ്മില്‍ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട്: തരുൺ മൂർത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും ചിത്രം തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സിനിമയുടെ ഫസ്റ്റ് ഷോ കഴിഞ്ഞതുമുതൽ ടിക്കറ്റ് വില്പനയിൽ വലിയ കുതിപ്പായിരുന്നു ഉണ്ടായിരുന്നത്. കാത്തിരുന്ന മോഹൻലാലിനെ തിരിച്ചുകിട്ടിയെന്നായിരുന്നു തുടരും ചിത്രം കണ്ടതിനുശേഷം ആരാധകർ പറഞ്ഞത്.

എന്നാൽ ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് മോഹൻലാലോ ശോഭനയോ പ്രൊമോഷൻ നൽകിയിരുന്നില്ല. മറിച്ച് സംവിധായകനായ തരുൺ മൂർത്തിയും സഹസംവിധായകൻ ബിനു പപ്പുവുമായിരുന്നു പ്രൊമോഷൻ നൽകിയിരുന്നത്. ഇപ്പോൾ ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് തരുൺ.

തുടരും ഈ രീതിയിലാണ് പ്രൊമോട്ട് ചെയ്യപ്പെടേണ്ടതെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും ഒരിക്കലും അതൊരു ബ്രഹ്‌മാണ്ട സിനിമയല്ലെന്നും തരുൺ പറയുന്നു. മൗത്ത് പബ്ലിസിറ്റിയിലൂടെത്തന്നെ ആളുകളില്‍ എത്തേണ്ട സിനിമയാണ് തുടരുമെന്നും ആ സിനിമയ്ക്ക് വേണ്ട ഇനിഷ്യല്‍ എന്നുപറയുന്നത് മോഹന്‍ലാല്‍ – ശോഭന സിനിമ എന്നാണെന്നും തരുൺ വ്യക്തമാക്കി.

എമ്പുരാനും ഈ സിനിമയും തമ്മില്‍ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ടെന്നും എമ്പുരാന്‍, തുടരും ഇവ രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന സിനിമകളാണെന്നും തരുൺ അഭിപ്രായപ്പെട്ടു. മോഹന്‍ലാല്‍ എന്ന ഇമോഷനെ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ശ്രമിച്ചതെന്നും ആദ്യ പോസ്റ്റര്‍ മുതല്‍ സിനിമയുടെ സ്വഭാവം കൃത്യമായി മനസിലാക്കുന്ന രീതിയിലാണ് പ്രചാരണം നടത്തിയതെന്നും തരുൺ പറഞ്ഞു.

സിനിമ കണ്ടവര്‍ക്ക് പോസ്റ്ററിന്റെ തുന്നിക്കെട്ട് എന്താണെന്ന് മനസിലായിട്ടുണ്ടാകുമെന്നും സിനിമ കാണുന്ന പ്രേക്ഷകർക്ക് ബുദ്ധിമുട്ടാകുന്നതുകൊണ്ട് സിനിമ തിയേറ്റർ വിട്ട ശേഷം അതിനെക്കുറിച്ച് വ്യക്തമായി പറയാമെന്നും തരുൺ കൂട്ടിച്ചേർത്തു.  ദേശാഭിമാനി വാരാന്തപ്പതിപ്പിൽ സംസാരിക്കുകയായിരുന്നു തരുൺ മൂർത്തി.

തുടരും ഈ രീതിയിലാണ് പ്രൊമോട്ട് ചെയ്യപ്പെടേണ്ടതെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഒരിക്കലും അതൊരു ബ്രഹ്‌മാണ്ട സിനിമയല്ല. ഇത് മൗത്ത് പബ്ലിസിറ്റിയിലൂടെത്തന്നെ ആളുകളില്‍ എത്തേണ്ട സിനിമയാണ്. അപ്പോള്‍ ആ സിനിമയ്ക്ക് വേണ്ട ഇനിഷ്യല്‍ എന്നുപറയുന്നത് മോഹന്‍ലാല്‍ – ശോഭന സിനിമ എന്നുള്ളതാണ്.

എമ്പുരാനും ഈ സിനിമയും തമ്മില്‍ ആനയും ആടും തമ്മിലുള്ള വ്യത്യാസമുണ്ട്. എമ്പുരാന്‍ അദ്ദേഹത്തിന്റെ സ്റ്റാര്‍ഡം ക്യത്യമായി ഉപയോഗിക്കുമ്പോള്‍ അതിന്റെ ഏറ്റവും ഇങ്ങേയറ്റത്ത് നിന്നുകൊണ്ട് തുടരും പ്രൊമോട്ട് ചെയ്യാമെന്നുള്ളത് എന്റെയൊരു ആശയമായിരുന്നു. എമ്പുരാന്‍ തുടരും ഇവ രണ്ട് ധ്രുവങ്ങളില്‍ നില്‍ക്കുന്ന സിനിമകളാണ്. അങ്ങനെയാണ് സ്‌പ്ലൈന്‍ഡര്‍ പോസ്റ്റര്‍ ഒക്കെ ചെയ്യുന്നത്. മജസ്റ്റിക് എല്‍ എന്നതൊക്കെ ഒരു ഇമോഷനാണ്.

മോഹന്‍ലാല്‍ എന്ന ഇമോഷനെ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. ആദ്യ പോസ്റ്റര്‍ മുതല്‍ സിനിമയുടെ സ്വഭാവം കൃത്യമായി മനസിലാക്കുന്ന രീതിയിലാണ് പ്രചാരണം നടത്തിയത്. സിനിമ കണ്ടവര്‍ക്ക് പോസ്റ്ററിന്റെ തുന്നിക്കെട്ട് എന്താണെന്ന് മനസിലായിട്ടുണ്ടാകും. ഇനിയും കാണാന്‍ വരുന്ന പ്രേക്ഷകര്‍ക്ക് ഒരു ബുദ്ധിമുട്ട് ആയേക്കും എന്നതുകൊണ്ട് സിനിമ തിയേറ്റര്‍ വിട്ടശേഷം അതിനെക്കുറിച്ച് വ്യക്തമായി പറയാം,’ തരുണ്‍ മൂര്‍ത്തി പറയുന്നു.

Content Highlight: Empuraan, Thudarum: There is a difference between these pictures says Tharun Moorthy

We use cookies to give you the best possible experience. Learn more