ന്യൂദൽഹി: കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളിൽ മുൻഗണന സ്ത്രീ ശാക്തീകരണത്തിനെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര വനിതാ ദിനത്തിൽ രാജ്യത്തെ സ്ത്രീകൾക്ക് ആശംസ നേർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂദൽഹി: കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളിൽ മുൻഗണന സ്ത്രീ ശാക്തീകരണത്തിനെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര വനിതാ ദിനത്തിൽ രാജ്യത്തെ സ്ത്രീകൾക്ക് ആശംസ നേർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ പുരോഗതിയിൽ സ്ത്രീകൾ വഹിക്കുന്ന വർധിച്ചു വരുന്ന പങ്കിനെ അദ്ദേഹം പ്രശംസിച്ചു. എല്ലാ മേഖലകളിലും സ്ത്രീകൾ നിശ്ചയദാർഢ്യത്തോടെയും സർഗാത്മകതയോടെയും അചഞ്ചലമായ ഉത്സാഹത്തോടെയുമാണ് സംഭാവനകൾ നൽകുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
സ്ത്രീകളുടെ നേട്ടങ്ങൾ രാജ്യത്തിന് പ്രചോദനമാണെന്നും വികസിത് ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ അവരുടെ പങ്കാളിത്തം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഓരോ സ്ത്രീക്കും തങ്ങളുടെ പൂർണമായ കഴിവുകൾ പുറത്തെടുക്കാനും രാജ്യപുരോഗതിയിൽ പങ്കാളികളാകാനും ആവശ്യമായ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ താഴേത്തട്ടിലുള്ള സ്ത്രീകളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ പ്രകടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചു.
സ്ത്രീകൾക്ക് വേണ്ടിയുള്ള വികസനം എന്നതിൽ നിന്ന് മാറി സ്ത്രീകൾ നയിക്കുന്ന വികസനം എന്നതിലേക്ക് ഇന്ത്യ മാറിയിരിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Content Highlight: Empowerment of women is core priority of government schemes, initiatives: PM Modi on International Women’s Day