| Thursday, 8th January 2026, 7:27 am

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു

ശ്രീലക്ഷ്മി എ.വി.

ന്യൂദൽഹി: പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു. പൂനെയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. പ്രായാധിക്യവുമായി ബന്ധപ്പെട്ട അസുഖങ്ങളിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 2.30 നായിരുന്നു മരണം.

പശ്ചിമഘട്ട സംരക്ഷണത്തിനായി പോരാടുകയും ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതിവാദത്തിന് രൂപം നൽകിയ ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം.

പശ്ചിമ ഘട്ടത്തിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നിർമിക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് ആവർത്തിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

ഗാഡ്ഗിൽ റിപ്പോർട്ടിലൂടെ ഇന്ത്യയുടെ പരിസ്ഥിതി മേഖലയുടെ ഏറ്റവും ദുർബലമായ പ്രദേശമായ പശ്ചിമഘട്ട മേഖലയെ സംരക്ഷിക്കേണ്ടതെങ്ങനെയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

2011 ലാണ് മാധവ് ഗാഡ്ഗിൽ ഈ റിപ്പോർട്ട് എഴുതിയത്. ജൈവവൈവിധ്യ പഠനങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയിരുന്നു. അദ്ദേഹത്തെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു.

ശാസ്ത്രത്തെ ജനകീയമാക്കിയ വ്യക്തിയാണ് മാധവ് ഗാഡ്ഗിൽ ഞങ്ങളുടെ പങ്കാളിത്തത്തോടെ മാത്രമേ പരിസ്ഥിതി സംരക്ഷണം സാധ്യമാകൂയെന്ന് അദ്ദേഹം ആവർത്തിച്ചിരുന്നു.

Content Highlight: Eminent environmental scientist Madhav Gadgil passes away

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more