ന്യൂദൽഹി: പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു. പൂനെയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. പ്രായാധിക്യവുമായി ബന്ധപ്പെട്ട അസുഖങ്ങളിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 2.30 നായിരുന്നു മരണം.
പശ്ചിമഘട്ട സംരക്ഷണത്തിനായി പോരാടുകയും ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതിവാദത്തിന് രൂപം നൽകിയ ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം.
പശ്ചിമ ഘട്ടത്തിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നിർമിക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് ആവർത്തിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
ഗാഡ്ഗിൽ റിപ്പോർട്ടിലൂടെ ഇന്ത്യയുടെ പരിസ്ഥിതി മേഖലയുടെ ഏറ്റവും ദുർബലമായ പ്രദേശമായ പശ്ചിമഘട്ട മേഖലയെ സംരക്ഷിക്കേണ്ടതെങ്ങനെയാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.