സല സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഒരു മൃതദേഹം കണ്ടെത്തി
national news
സല സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഒരു മൃതദേഹം കണ്ടെത്തി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 4th February 2019, 8:08 pm

ലണ്ടന്‍: വിമാനാപകടത്തില്‍പ്പെട്ട കാര്‍ഡിഫ് സിറ്റിയുടെ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സല സഞ്ചരിച്ച ചെറു വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ബ്രിട്ടീഷ് എയര്‍ ആക്‌സിഡന്റ്‌സ് ഇന്‍വസ്റ്റിഗേഷന്‍ സംഘമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഫ്രാന്‍സിലെ നാന്റിസില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് സലയുമാിയ സഞ്ചരിച്ചിരുന്ന വിമാനം കഴിഞ്ഞ മാസമാണ് ഇംഗ്ലീഷ് ചാനലിന് മുകളില്‍ വെച്ച് അപ്രത്യക്ഷമായത്. സലയും പൈലറ്റും മാത്രമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. തുടര്‍ന്ന് അന്വേഷണങ്ങള്‍ക്കൊടുവില്‍ ഇന്നലെ വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഇന്ന് അന്വേഷണം പുനരാരംഭിച്ച ശേഷമാണ് വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു മൃതദേഹം കണ്ടെത്തിയതായി സ്ഥിരീകരണം വന്നത്.

Read Also : ഞാനൊരു മാഞ്ചസ്റ്റര്‍ സിറ്റി ആരാധകന്‍ കൂടിയാണ്, ലിവര്‍പൂള്‍ തോല്‍ക്കുന്നത് സിറ്റിയ്ക്ക് ഗുണമാവുമെങ്കില്‍ തെറ്റില്ല: മാനുവല്‍ പെല്ലഗ്രിനി

ജനുവരി 22 മുതലാണ് സാലയെ കാണാതായത്. ലീഗ് വണ്‍ ക്ലബ്ബായ നാന്റെസിന്റെ താരമായ സാല പുതിയ ടീമായ കാര്‍ഡിഫിലേക്ക് പോകും വഴിയെ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തിലാവുകയായിരുന്നു. മൂന്ന് ദിവസം തിരഞ്ഞിട്ടും സാലയും പൈലറ്റ് ഡേവിഡിനേയും കണ്ടെത്താനായില്ല. ഇതോടെ തിരച്ചില്‍ അവസാനിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.

എന്നാല്‍ തിരച്ചില്‍ തുടരാന്‍ ഫുട്ബോള്‍ ലോകവും കുടുംബവും ആവശ്യപ്പെട്ടു. പിന്നാലെ സാമ്പത്തിക ശേഖരണവും നടത്തി. ഇതോടെ സ്വകാര്യ കമ്പനിയുടെ നേതൃത്വത്തില്‍ തിരച്ചില്‍ വീണ്ടും ആരംഭിക്കുകയായിരുന്നു. തിരച്ചില്‍ നടത്തുന്നതിനായി ഫുട്ബോള്‍ താരങ്ങളും പണം നല്‍കിയിരുന്നു.