സലയുടെ മരണത്തിന് കാരണം തലയ്ക്കും നെഞ്ചിലുമേറ്റ പരിക്കെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
Football
സലയുടെ മരണത്തിന് കാരണം തലയ്ക്കും നെഞ്ചിലുമേറ്റ പരിക്കെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 12th February 2019, 2:56 pm

ലണ്ടന്‍: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സലയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയ്ക്കും നെഞ്ചിലുമേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. തകര്‍ന്ന വിമാനത്തില്‍ നിന്ന് കണ്ടെത്തിയ മൃതശരീരം സലയുടേതാണെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നു.

മൃതദേഹത്തിന്റെ വിരലടയാളങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് സലയുടേതെന്ന് ഉറപ്പിച്ചത്. ഡൊറെസ്റ്റ് പൊലീസാണ് സ്ഥിരീകരിച്ചത്. എന്നാല്‍ സലയ്ക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് ഡേവിഡ് ഇബോട്ട്‌സണെ കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല.

Read Also : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവം: ഷെഫീഖ് അല്‍ ഖാസിമിയ്‌ക്കെതിരെ പോക്‌സോ കേസ്

ജനുവരി 21നാണ് നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ സല സഞ്ചരിച്ച വിമാനം അപ്രത്യക്ഷമാകുന്നത്. സലയും പൈലറ്റ് ഡേവിഡ് ഇബ്ബോസ്റ്റനുമാണ് വിമാനത്തില്‍ ഉണ്ടായത്.

സംഭവത്തില്‍ എയര്‍ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് (എ.എ.ഐ.ബി) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന് ആറുമാസം മുതല്‍ ഒരു വര്‍ഷം വരെയെടുത്തേക്കും. സംഭവത്തില്‍ ബേണ്‍മൗത്ത് കോടതിയില്‍ വിചാരണ ആരംഭിച്ചിട്ടുണ്ട്. നവംബര്‍ ആറിനാണ് കേസ് പരിഗണിക്കുക.

ജനുവരി 21നാണ് നാന്റെസില്‍ നിന്ന് കാര്‍ഡിഫിലേക്കുള്ള യാത്രാമധ്യേ സല സഞ്ചരിച്ച വിമാനം അപ്രത്യക്ഷമാകുന്നത്. സലയും പൈലറ്റ് ഡേവിഡ് ഇബ്ബോസ്റ്റനുമാണ് വിമാനത്തില്‍ ഉണ്ടായത്.

വിമാനം കാണാതായതോടെ നടത്തിയ ആദ്യ തെരച്ചിലില്‍ തെളിവൊന്നും ലഭിച്ചിരുന്നില്ല. അതോടെ തെരച്ചില്‍ പൊലീസ് അവസാനിപ്പിച്ചു. തുടര്‍ന്ന് കുടുംബത്തിന്റെ ആവശ്യപ്രകാരം ഫുട്ബോള്‍ താരങ്ങളും ആരാധകരും ചേര്‍ന്ന് ധനം സ്വരൂപിച്ചാണ് തെരച്ചില്‍ പുനരാരംഭിച്ചത്.