ഇന്റര്‍സ്റ്റെല്ലാറിന് ശേഷം പരിപൂര്‍ണ സംതൃപ്തി ലഭിച്ച നോളന്‍ ചിത്രമെന്നാണ് ഒഡീസിയെ പലരും വിശേഷിപ്പിക്കുന്നത്. ഗ്രീക്ക് ഇതിഹാസത്തെ തന്റെ വിഷനിലൂടെ നോളന്‍ അവതരിപ്പിച്ചപ്പോള്‍ ലൈഫ്‌ടൈം എക്‌സ്പീരിയന്‍സാണ് സിനിമാപ്രേമികള്‍ക്ക് ലഭിച്ചത്. ട്രോജന് യുദ്ധത്തിന് ശേഷം തന്റെ രാജ്യമായ ഇത്താക്കയിലേക്ക് മടങ്ങുന്ന ഒഡീസിയസിന്റെ കഥയാണ് ചിത്രം പറയുന്നത്.

ഒഡീസിയുടെ റിലീസിന് മുന്നേ പലരും ഉയര്‍ത്തിക്കാട്ടിയ വിമര്‍ശനമായിരുന്നു ഒഡീസിയുടെ കാസ്റ്റിങ്. ഗ്രീക്ക് ഇതിഹാസത്തെ സിനിമയാക്കുമ്പോള്‍ അതിലെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്താത്ത കാസ്റ്റിങ്ങാണ് നോളന്‍ നടത്തിയതെന്ന് പലരും വിമര്‍ശിച്ചു. ഒഡീസിയസിന്റെ വലംകൈയായ അക്കിലസിനെയും ട്രോയ് യുദ്ധത്തിന് കാരണമായ ഹെലന്‍ ഓഫ് സ്പാര്‍ട്ടയെയും അവതരിപ്പിച്ച താരങ്ങള്‍ക്ക് നേരെ വലിയ വിമര്‍ശനം നേരിട്ടു.

ട്രാന്‍സ് കമ്മ്യൂണിറ്റിയില്‍ നിന്നുള്ള എലിയറ്റ് പേജാണ് അക്കിലസിനെ അവതരിപ്പിച്ചത്. ആഫ്രിക്കന്‍ വംശജയായ ലുപിത ന്യോങ് ഓയെ ഹെലന്‍ ഓഫ് സ്പാര്‍ട്ടയായും അവതരിപ്പിച്ചത് പലര്‍ക്കും ദഹിച്ചില്ല. ഇതിഹാസം സിനിമയാക്കുമ്പോള്‍ അതിന് ചേരുന്ന ആര്‍ട്ടിസ്റ്റുകളെ കാസ്റ്റ് ചെയ്തുകൂടെയെന്ന് നോളനോട് ചോദിക്കുകയും രണ്ട് താരങ്ങള്‍ക്കും നേരെ വലിയ സൈബര്‍ അറ്റാക്ക് നടക്കുകയും ചെയ്തു.

എന്നാല്‍ ഈ കാസ്റ്റിങ്ങിനെ വിമര്‍ശിച്ചവരെ ക്രിസ്റ്റഫര്‍ നോളന്‍ മണ്ടന്മാരാക്കിയിരിക്കുകയാണ്. മൂന്ന് മണിക്കൂര്‍ സിനിമയില്‍ അഞ്ച് മിനിറ്റ് പോലും തികച്ചില്ലാത്ത വേഷമാണ് ഇരുവര്‍ക്കുമുള്ളത്. എലിയറ്റ് പേജിന്റെ അക്കിലസിന് മൂന്ന് സീന്‍ മാത്രമേ സിനിമയിലുള്ളൂ. ഹെലന്‍ ഓഫ് സ്പാര്‍ട്ടക്കാകട്ടെ ആകെയുള്ള അഞ്ച് സീനില്‍ എണ്ണിപ്പെറുക്കി 10 ഡയോലഗാണുള്ളത്.

ഹോളിവുഡിനെ ബാധിച്ച വോക്ക് ശാപത്തില്‍ ക്രിസ്റ്റഫര്‍ നോളനും പെട്ടു എന്നൊക്കെയായിരുന്നു റിലീസിന് മുമ്പ് പലരും വിമര്‍ശിച്ചത്. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് പലരും മറുപടി നല്‍കുകയും ചെയ്തിരുന്നു. ഗ്രീക്ക് ഇതിഹാസത്തെക്കുറിച്ച് സിനിമ ചെയ്യുമ്പോള്‍ അമേരിക്കയിലെ ആര്‍ട്ടിസ്റ്റുകളെ കാസ്റ്റ് ചെയ്യുന്നത് ശരിയല്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി.

പൂര്‍ണമായും ഐമാക്‌സ് ക്യാമറയില്‍ ഷൂട്ട് ചെയ്ത ആദ്യ ചിത്രമാണ് ഒഡീസി. പ്രേക്ഷകര്‍ക്ക് അപാര വിഷ്വല്‍ ട്രീറ്റ് സമ്മാനിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ വമ്പന്‍ കുതിപ്പ് നടത്തുമെന്ന് ഉറപ്പാണ്. മേക്കിങ്ങിന് 2200 കോടിയും മാര്‍ക്കറ്റിങ്ങിന് 1100 കോടിയിലേറെയുമാണ് നോളന്‍ ചെലവഴിച്ചത്. അടുത്ത വണ്‍ ബില്യണ്‍ ക്ലബ് എന്‍ട്രി ഒഡീസിയിലൂടെ നോളന്‍ നടത്തുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

Content Highlight: Elliot Page and Lupita Nyong O have less screen time in The Odyssey movie