അനൗൺസ്‌മെന്റ് വിവാദത്തിൽ ടി.പി രാമകൃഷ്ണന് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ
കോഴിക്കോട്: സമുദായ അംഗത്തിന് വേട്ടുചെയ്യണമെന്ന് ലീഗ് പ്രചരണം നടത്തുന്നു എന്ന എൽ.ഡി.എഫ് അനൗസിമെന്റിലെ പരാമശത്തിൽ പേരാമ്പ്രയിലെ ഇടത് സ്ഥാനാർത്ഥി ടി.പി രാമകൃഷ്ണന് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ.
മാതൃകാ പെരുമാറ്റചട്ടത്തിന്റെ ലംഘനം ആരോപിച്ച് യു.ഡി.എഫ് നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
എന്നാൽ എൽ.ഡി.എഫ് ഇത്തരമൊരു പ്രചരണം നടത്തിയിട്ടില്ലെന്നും പരാതി പരിശോധിക്കണമെന്നുമാണ് എൽ.ഡി.എഫ് കൺവീനർ കൂടിയായ ടി.പി രാമകൃഷ്ണന്റെ മറുപടി.
‘അനൗൺസ്മെൻറിലെ ഒരുവാചകത്തോട് വിയോജിപ്പുണ്ട്, പാർട്ടി അംഗീകരിച്ച അനൗൺസ്മെൻറുകളിൽ ഇതുണ്ടാകില്ല,’ അദ്ദേഹം പറഞ്ഞു.
പാർട്ടിതലത്തിൽ പരിശോധന നടത്തേണ്ട ആവശ്യം ഇപ്പോൾ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനൗൺസ്മെന്റുമായി ബന്ധമില്ലെന്നും മതം പറഞ്ഞ് വോട്ടുപിടിക്കില്ലെന്നും എൽ.ഡി.എഫ് ഇന്നലെ വിശദീകരണം നൽകിയിരുന്നു.
അതേസമയം തോൽവി ഭയമാണ് ഇത്തരം ഒരു പ്രചരണത്തിലേക്ക് എൽ.ഡി.എഫിനെ നയിച്ചതെന്ന് യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തെഹ്‍ലിയയും പറഞ്ഞു.
എല്ലാം എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ അറിവോടുകൂടിയാണെന്നും തഹ്‌ലിയ കൂട്ടിച്ചേർത്തു.
സമുദായ അംഗത്തിന് വോട്ടു ചെയ്യണമെന്ന് മുസ്‌ലിം ലീഗ് പ്രചരണം നടത്തുന്നുവെന്നായിരുന്നു എൽ.ഡി.എഫിന്റെ അനൗൺസ്മെന്റ്.
വർഗീയ പ്രചാരണത്തിൽ ബി.ജെ.പിയെ മറികടക്കാനാണ് സി.പി.ഐ.എം ശ്രമം എന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാമും ആരോപിച്ചു.
Content Highlight: Election Commission sends notice to T.P. Ramakrishnan over announcement controversy