| Monday, 22nd January 2018, 5:46 pm

ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കാന്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കിയാല്‍ മതിയെന്ന് നാഷണല്‍ ഹെല്‍ത്ത് ഡാറ്റ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നായ ജനസംഖ്യാ വര്‍ധനവ് ഫലപ്രദമായി നിയന്ത്രിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസം നല്‍കിയാല്‍ മതിയെന്ന് ഏറ്റവും പുതിയ നാഷണല്‍ ഹെല്‍ത്ത് ഡാറ്റ റിപ്പോര്‍ട്ട്. ഇന്ത്യയിലെ പെണ്‍കുട്ടികള്‍ കുറഞ്ഞത് 12 കൊല്ലമോ അതില്‍ കൂടുതലോ ശരിയായ വിദ്യാഭ്യാസം നേടിയാല്‍ കൗമാരകാലത്തെ ഗര്‍ഭധാരണം തടയാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.


Also Read: വൊഡാഫോണ്‍ കണക്ഷനുള്ള ആദിവാസി സ്ത്രീയുടെ തൊഴിലുറപ്പ് കൂലി എയര്‍ടെലിന്റെ പേയ്മെന്റ് ബാങ്ക് അക്കൗണ്ടില്‍ ; ഉയരുന്നത് കൂടുതല്‍ പരാതികള്‍; സര്‍ക്കാര്‍ അന്വേഷണത്തിനും ആവശ്യം


കൂടാതെ കുറഞ്ഞ ഇടവേളകളിലെ പ്രസവങ്ങളും, രണ്ടു കുട്ടികളില്‍ കൂടുതല്‍ പ്രസവിക്കുന്നതും ഇതുകാരണം കുറയ്ക്കാനാകും. ഇത് ജനസംഖ്യാ വര്‍ധനവിനെ ഫലപ്രദമായി പ്രതിരോധിക്കും. 12 വര്‍ഷമോ അതില്‍ കൂടുതലോ വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ തങ്ങളുടെ ആദ്യ പ്രസവം നടത്തുന്ന ശരാശരി വയസ് 24.7 ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.


Don”t Miss: ‘മാരാര്‍ ഇരിക്കുന്ന തട്ട് താണു തന്നെ ഇരിക്കും’; ട്രോള്‍ ലോകത്തെ സൂപ്പര്‍ താരമായി നരസിംഹത്തിലെ നന്ദഗോപാല്‍ മാരാര്‍


സ്‌കൂളില്‍ പോകാത്ത ഒരു പെണ്‍കുട്ടിയുടെ ആദ്യപ്രസവം നടക്കുന്ന ശരാശരി വയസ് 20 ആണ്. രാജ്യത്തെ ജനസംഖ്യയില്‍ 33.6 ശതമാനം, അതായത് മൂന്നില്‍ ഒരുഭാഗവും കൗമാരകാലത്തെ ഗര്‍ഭധാരണത്തിലൂടെയാണ് പ്രസവിക്കപ്പെട്ടത്. 2050 ഓടെ ഇന്ത്യയിലെ ജനസംഖ്യ 170 കോടിയെത്തുമെന്നാണ് കണക്കാക്കുന്നത്. പെണ്‍കുട്ടികളുടെ ആദ്യപ്രസവം വൈകിക്കുന്നതിലൂടെ ഇതില്‍ നാലിലൊരുഭാഗം കുറയ്ക്കാന്‍ കഴിയും.


Also Read: ‘താങ്കളുടെ സൗഹൃദം, അത് ഭയങ്കര സംഭവമാണ്, എങ്ങനെ സാധിക്കുന്നു?’ ഈ ചോദ്യങ്ങളാണ് അഭിമുഖത്തില്‍ മോദിയോട് ടൈംസ് നൗവും സീന്യൂസും ചോദിച്ചത്


രാജ്യത്ത് 12 വര്‍ഷത്തിലേറെ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകുന്ന കുട്ടികളുടെ ശരാശരി എണ്ണം 2.01 ആണ്. രാജ്യത്തെ മൊത്തം സ്ത്രീകള്‍ക്ക് ഇത് 3.82 ആണെങ്കില്‍ വിദ്യാഭ്യാസം ഇല്ലാത്ത 3.82 ആണ്. ആദ്യപ്രസവം വൈകിക്കുന്നതും, പ്രസവങ്ങള്‍ക്കിടയിലെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതും നിരവധി രാജ്യങ്ങളില്‍ ജനസംഖ്യാ നിയന്ത്രണത്തിന് സഹായിക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.


Don”t Miss: ‘പത്മാവത് അല്ല, നിരോധിക്കേണ്ടത് പീഡനവും പെണ്‍ ഭ്രൂണഹത്യയും ലൈംഗിക അതിക്രമവുമാണ്’; പത്മാവത് വിവാദത്തില്‍ പ്രതിഷേധവുമായി നടി


വിദ്യാഭ്യാസമാണ് ഏറ്റവും മികച്ച ഗര്‍ഭനിരോധന ഗുളികയെന്ന് പോപ്പുലേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പൂനം മത്രെജ പറയുന്നു. ആഗോളതലത്തില്‍ ഇതിന് തെളിവുകള്‍ ഉണ്ട്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത് ജനസംഖ്യാനിയന്ത്രണത്തിന് സഹായകമാണെന്നതിന് ഇപ്പോള്‍ ദേശീയതലത്തിലും ഇത് ശരിയാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.

ഗ്രാഫുകള്‍:

We use cookies to give you the best possible experience. Learn more