ന്യൂദൽഹി: ചെങ്കോട്ട ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അൽ-ഫലാഹ് ഗ്രൂപ്പിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റർചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുറ്റപത്രം സമർപ്പിച്ചു. ഗ്രൂപ്പ് ചെയർപേഴ്സൺ ജവാദ് അഹമ്മദ് സിദ്ദിഖിക്കും അൽ-ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിനുമെതിരെയാണ് കുറ്റപത്രം.
അൽ-ഫലാഹ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അൽ-ഫലാഹ് സർവകലാശാലയുടെ 140 കോടിയോളം മൂല്യമുള്ള ആസ്തികൾ ഇ.ഡി കണ്ടുകെട്ടുകയും ചെയ്തു. ട്രസ്റ്റ്, അൽ-ഫലാഹ് യൂണിവേഴ്‌സിറ്റി, അൽ-ഫലാഹ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് അനധികൃതമായി പണം സമ്പാദിച്ചു, കള്ളപ്പണം വെളുപ്പിച്ചു എന്നിവയാണ് ഇ.ഡി യുടെ ആരോപണങ്ങൾ. 2015 നവംബർ 18 മുതൽ സിദ്ധിഖി കസ്റ്റഡയിലാണ്.
കഴിഞ്ഞ നവംബർ 10 ന് ചെങ്കോട്ടയിൽ നടന്ന സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. ഉമർ മുഹമ്മദ് എന്ന ഡോക്ടർ സഞ്ചരിച്ച കാർ പൊട്ടിത്തെറിച്ചാണ് സ്ഫോടനം നടന്നത്. കോളേജ് അധ്യാപകൻ കൂടിയായ ഉമർ മുഹമ്മദ് അടക്കം കേസിലെ പ്രധാന പ്രതികൾ രാജ്യ തലസ്ഥാനത്ത് മറ്റു കലാപങ്ങൾ നടത്തുന്നതിനുവേണ്ടി പദ്ധതിയിട്ടിരുന്നു.
ഇതിനാവശ്യമായ അമോണിയും നൈട്രേറ്റ് സൂക്ഷിക്കുന്നതിന് വേണ്ടി ഫരീദാബാദിലെ അൽ-ഫലാഹ് മെഡിക്കൽ കോളേജ് കാമ്പസിലെ ഒരു മുറി ഉപയോഗിച്ചു എന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയതായി ആരോപിക്കുന്നു . പിന്നീടുനടത്തിയ അന്വേഷണങ്ങളാണ് അൽ-ഫലാഹ് ഗ്രൂപ്പിനെതിരെയും അഹമ്മദ് സിദ്ധിഖിക്കുമെതിരായ കുറ്റപത്രത്തിലേക്കു നയിച്ചത്. ചെങ്കോട്ട സ്ഫോടന കേസിലെ പ്രതികൾ വിദ്യാസമ്പന്നരായതുകൊണ്ട് ആക്രമണത്തെ ‘വൈറ്റ് കോളർ ടെററിസം’ എന്ന് വിശേഷിപ്പിച്ചതും ഏറെ ചർച്ചയായിരുന്നു.
Content Highlight: ED file chargesheet against al-Falah group chief , Redford blast