ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അനുഭവപ്പെട്ടത്.
ശക്തമായ പ്രകമ്പനം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. തുടര്‍ ചലനം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
ഹരിയാനയിലെ റവാരിയാണ് പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളുടെ കണക്കുകള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല.
Content Highlight: Earthquake in Delhi; 4.1 magnitude in Richter scale