ആയിരക്കണക്കിന് മനുഷ്യരുടെ കിടപ്പാടം നഷ്ടപ്പെടുത്തി തെരുവിലേക്ക് തള്ളിയ ക്രൂരതയുടെ നേർച്ചിത്രങ്ങൾ ജനങ്ങൾക്കിടയിൽ തങ്ങൾ തുറന്ന് കാട്ടുമെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.
പ്രതിഷേധ യോഗത്തോടൊപ്പം കർണാടകയിലെ ജനത അനുഭവിക്കുന്ന ദുരിതങ്ങൾ വ്യക്തമാക്കുന്ന ‘നേർസാക്ഷ്യം’ ഫോട്ടോ പ്രദർശനവും സംഘടിപ്പിക്കും.
ഉത്തരേന്ത്യയിൽ സംഘപരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ അക്രമ രാഷ്‌ടീയത്തിന്റെ മറ്റൊരു പതിപ്പാണ് കർണാടകയിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു.
മുഖ്യമന്ത്രിക്കുപുറമെ മന്ത്രിമാരായ പി.രാജീവ്, വി. ശിവന്‍ക്കുട്ടി, രാജ്യസഭാംഗം എ.എ റഹീം, ഇടത് സംഘടനകളായ എസ്.എഫ്.ഐ, സി.പി.ഐ.എം ഉള്‍പ്പെടെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
Content Highlight: DYFI holds statewide protest against bulldozer Raj, who is trying to cross Yogi