പൊലീസ് യുവതിയെ മര്‍ദ്ദിച്ച് തറയിലേക്ക് തള്ളിയിടുന്നതായും വലിച്ചിഴച്ച് കൊണ്ടുപോവുന്നതായുമെല്ലാം ദൃശ്യങ്ങളില്‍ കാണാം. തടയാന്‍ ശ്രമിച്ച പങ്കാളിയെയും മര്‍ദ്ദിക്കുകയായിരുന്നു.
അഭയാര്‍ത്ഥി കേന്ദ്രത്തില്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതായും പൊതുമുതല്‍ നശിപ്പിച്ചതായും ലഭിച്ച പരാതിയെത്തുടര്‍ന്നാണ് സ്ഥലത്തെത്തിയതെന്നാണ് പൊലീസ് വാദം. സഹകരിക്കാതിരുന്നതോടെ പിടിച്ച് മാറ്റാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.
എന്നാല്‍ പൊലീസ് ആക്രമണത്തെ തുടര്‍ന്ന് യുവതിക്ക് മാസം തികയാതെയുള്ള പ്രസവം സംഭവിച്ചതായി കുടുംബാംഗങ്ങള്‍ സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു.
സംഭവം വലിയ വിവാദമായ പശ്ചാത്തലത്തില്‍ ഡച്ച് പോലീസ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ബലപ്രയോഗം നിയമപരമായിരുന്നോ എന്നും അത്യാവശ്യമായിരുന്നോ എന്നും അന്വേഷിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.