| Friday, 21st July 2023, 3:54 pm

ദുൽഖറിന്റെ ഹീരിയേ എത്താൻ ഇനി നാലുദിവസം കൂടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദുൽഖർ സൽമാന്റെ ഹീരിയെ പ്രേക്ഷകരിൽ എത്താൻ ഇനി നാല് ദിവസം കൂടി. സംഗീത സംവിധായികയും ഗായികയുമായ ജസ്‌ലീന്‍ റോയലിനൊപ്പമുള്ള ഹീറിയെയുടെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. പുതിയ ആൽബമായിരിക്കാമെന്നാണ് പോസ്റ്ററിൽ നിന്നും കിട്ടുന്ന സൂചന. ‘ഫോർ മോർ ഡെയ്‌സ് ഹീരിയേ ഈസ് ഓൾ യുവേഴ്സ് എന്നാണ് പോസ്റ്റിന് ദുൽഖർ ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

അർജിത്ത് സിങ്ങും ജസ്‌ലീന്‍ റോയാലും ചേർന്നായിരിക്കും ഗാനം ആലപിച്ചിരിക്കുന്നത്. ലിറിസിസ്റ്റായി അതിഥി ശര്‍മയുടെ പേരും പോസ്റ്ററില്‍ കാണാം. ജൂലൈ 25ന് ഗാനം റിലീസ് ചെയ്യുമെന്നും ദുല്‍ഖര്‍ കുറിച്ചിട്ടുണ്ട്.

തികച്ചും റൊമാന്റിക്കായുള്ള ആല്ബമായിരിക്കുമെന്നാണ് പോസ്റ്ററുകളിൽ നിന്നും വ്യക്തമാകുന്നത്.

കിങ് ഓഫ് കൊത്തയാണ് ഇനി റിലീസിനൊരുങ്ങുന്ന ദുല്‍ഖറിന്റെ ചിത്രം. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫേറര്‍ ഫിലിംസുമാണ് നിര്‍മിക്കുന്നത്. ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഐശ്വര്യ ലക്ഷ്മി, നൈലാ ഉഷ, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, വട ചെന്നൈ ശരണ്‍, അനിഖ സുരേന്ദ്രന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഓണത്തിന് റിലീസ് ചെയ്യും.

Content Highlights: dulquer salmaan’s post about his new song’s pre-save

Latest Stories

We use cookies to give you the best possible experience. Learn more