മലയാളത്തില്‍ നിന്ന് അന്യഭാഷയിലേക്ക് പോവുകയും അവിടെ വന്‍ ഫാന്‍ബേസ് സൃഷ്ടിക്കുകയും ചെയ്ത താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ സിനിമാലോകത്തേക്ക് കടന്നുവന്ന ദുല്‍ഖര്‍ ഇന്ന് സ്വന്തമായൊരു സ്ഥാനം ഇന്‍ഡസ്ട്രിയില്‍ സൃഷ്ടിച്ചെടുത്തു. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് ഭാഷകളില്‍ വലിയ സ്വീകാര്യതയാണ് ദുല്‍ഖറിനുള്ളത്.
രണ്ട് വര്‍ഷത്തോളമായി താരം മലയാളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. 2023ല്‍ പുറത്തിറങ്ങിയ കിങ് ഓഫ് കൊത്തക്ക് ശേഷം ദുല്‍ഖര്‍ നായകനായെത്തിയ ഒരു മലയാള ചിത്രവുമുണ്ടായിട്ടില്ല. ഇതേസമയം താരം കേന്ദ്ര കഥാപാത്രമായെത്തിയ രണ്ട് അന്യഭാഷാ സിനിമകള്‍ തിയേറ്ററുകളിലെത്തിയിരുന്നു. ദുല്‍ഖര്‍ മലയാള സിനിമയിലേക്ക് തിരിച്ചുവരില്ലെന്ന് പലരും കരുതിയെങ്കിലും നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഐ ആം ഗെയിം എന്ന ചിത്രം താരം കമ്മിറ്റ് ചെയ്തു.
മലയാളത്തില്‍ സിനിമകള്‍ ചെയ്യുന്നത് കുറച്ചു എന്ന സ്ഥിരം വിമര്‍ശനത്തിനൊപ്പം മറ്റൊരു വിമര്‍ശനവും ദുല്‍ഖറിനെതിരെ ഉയര്‍ന്നിരിക്കുകയാണ്. ഇലക്ഷന് താരം തന്റെ വോട്ട് ചെയ്തത് തമിഴ്‌നാട്ടിലാണ്. തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായാണ് ദുല്‍ഖര്‍ തന്റെ വോട്ട് വിശേഷം പങ്കുവെച്ചത്. ഇതോടെ മറ്റൊരു ചര്‍ച്ചക്ക് തുടക്കമായിരിക്കുകയാണ്.
മലയാളത്തിലെ സിനിമകള്‍ കുറച്ച ദുല്‍ഖര്‍ ഇപ്പോള്‍ തന്റെ വോട്ടും കേരളത്തില്‍ നിന്ന് മാറ്റിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മൊത്തമായി അന്യഭാഷാക്കാരനായി ദുല്‍ഖര്‍ മാറിയെന്നും ചിലര്‍ കമന്റുകള്‍ പങ്കുവെച്ചു. ‘കിങ് ഓഫ് കൊത്ത ഫ്‌ളോപ്പാക്കിയ മലയാളികള്‍ക്ക് വോട്ടില്ല’ എന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ തമാശരൂപേണ അഭിപ്രായം പങ്കുവെച്ചത്.
Dulquer Salmaan Photo/ Screen Grab/ Hollywood Reporter India
എന്നാല്‍ ദുല്‍ഖര്‍ ഇത്തവണ മാത്രമാണ് തന്റെ വോട്ട് കേരളത്തിന് പുറത്ത് ആക്കിയതെന്നും മുമ്പ് കേരളത്തില്‍ വോട്ട് ചെയ്തിരുന്നെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് ദുല്‍ഖര്‍ കേരളത്തില്‍ തന്റെ വോട്ട് ചെയ്തതിന്റെ ഫോട്ടോയാണ് ഇക്കൂട്ടര്‍ ഉയര്‍ത്തിക്കാട്ടുന്നത്. ദുല്‍ഖറിന് കേരളത്തോടുള്ള ഇഷ്ടം പോകില്ലെന്നും കമന്റുകളുണ്ട്.
നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഐ ആം ഗെയിം ഓണത്തിന് റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം ദുല്‍ഖറിന്റെ ഗംഭീര കംബാക്കായി ഐ ആം ഗെയിം മാറുമെന്നാണ് ആരാധകര്‍ കരുതുന്നത്. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഓഗസ്റ്റ് 20നാണ് ചിത്രം തിയേറ്ററുകളിലെത്തുക.
Content Highlight: Dulquer casted his vote in Tamilnadu