താരസമ്പന്നമാണ് നോര്‍ത്ത് സോണ്‍ സ്‌ക്വാഡ്. ഗില്ലിന് പുറമെ ആയുഷ് ബദോണി, യാഷ് ധുള്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, അന്‍ഷുല്‍ കാംബോജ് തുടങ്ങി നിരവധി താരങ്ങള്‍ ടീമിനൊപ്പമുണ്ട്.
അന്താരാഷ്ട്ര തലത്തില്‍ കളിച്ച അനുഭവസമ്പത്തുള്ള താരങ്ങള്‍ തന്നെയാണ് നോര്‍ത്ത് സോണിന്റെ കരുത്ത്. ഒപ്പം ഡൊമസ്റ്റിക് സര്‍ക്യൂട്ടില്‍ കരുത്ത് തെളിയിച്ച അങ്കിത് കുമാറും ഇന്ത്യയെ അണ്ടര്‍ 19 കിരീടം ചൂടിച്ച യാഷ് ധുള്ളുമാകുമ്പോള്‍ ടീം കൂടുതല്‍ ശക്തരാകും.
ശുഭം ഖജൂരിയ, 2024 രഞ്ജി ട്രോഫിയിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനക്കാരനായ ആഖിബ് നബി തുടങ്ങി അഞ്ച് ജമ്മു കശ്മീര്‍ താരങ്ങളും നോര്‍ത്ത് സോണിന് കരുത്താകും.