| Sunday, 31st August 2025, 9:21 pm

സെമി ഫൈനലില്‍ ക്യാപ്റ്റന്‍ തിലക് വര്‍മയ്ക്കും ശുഭ്മന്‍ ഗില്ലിനും പകരക്കാര്‍; മത്സരങ്ങളിങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

ദുലീപ് ട്രോഫിയില്‍ സെമി ഫൈനല്‍ പോരാട്ടത്തിന് കളമൊരുങ്ങുന്നു. സെപ്റ്റംബര്‍ നാലിന് നടക്കുന്ന സെമി ഫൈനലില്‍ സൗത്ത് സോണ്‍ നോര്‍ത്ത് സോണിനെയും വെസ്റ്റ് സോണ്‍ സെന്‍ട്രല്‍ സോണിനെയും നേരിടും. ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സിലാണ് രണ്ട് മത്സരങ്ങള്‍ക്കും അരങ്ങേറുന്നത്.

സെന്‍ട്രല്‍ സോണ്‍ നോര്‍ത്ത് ഈസ്റ്റ് സോണിനെയും നോര്‍ത്ത് സോണ്‍ ഈസ്റ്റ് സോണിനെയും പരാജയപ്പെടുത്തിയാണ് സെമി ഫൈനലിന് യോഗ്യത നേടിയത്. വെസ്റ്റ് സോണും സൗത്ത് സോണും നേരിട്ട് സെമി ഫൈനലിന് യോഗ്യത നേടിയിരുന്നു.

പ്ലേ ഓഫിലെ രണ്ട് മത്സരവും സമനിയില്‍ കലാശിച്ചപ്പോള്‍ ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ കരുത്തിലാണ് ഇരു ടീമുകളും സെമി ഫൈനലിന് യോഗ്യത നേടിയത്.

പ്ലേ ഓഫ് വണ്‍

സെന്‍ട്രല്‍ സോണ്‍ – 532/4d & 331/6d

നോര്‍ത്ത് ഈസ്റ്റ് സോണ്‍ – 185 & 200/6 (T: 679)

പ്ലേ ഓഫ് ടു

നോര്‍ത്ത് സോണ്‍ – 405 & 6589/4

ഈസ്റ്റ് സോണ്‍ – 230

യുവതാരം തിലക് വര്‍മയെയാണ് സൗത്ത് സോണിന്റെ നായകനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ഏഷ്യാ കപ്പ് കണക്കിലെടുത്ത് താരം ദുലീപ് ട്രോഫിയില്‍ നിന്നും പിന്‍മാറുകയായിരുന്നു. മലയാളി താരം മുഹമ്മദ് അസറുദ്ദീനാണ് സെമിയില്‍ സൗത്ത് സോണിനെ നയിക്കുക.

സമാനമാണ് നോര്‍ത്ത് സോണിന്റെയും കാര്യം. നേരത്തെ ശുഭ്മന്‍ ഗില്ലിനെയാണ് ക്യാപ്റ്റനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ അനാരോഗ്യവും ഏഷ്യാ കപ്പും കണക്കിലെടുത്ത് ഗില്‍ ദുലീപ് ട്രോഫിയില്‍ നിന്നും പിന്മാറുകയായിരുന്നു. വൈസ് ക്യാപ്റ്റന്‍ അങ്കിത് കുമാറാണ് ഗില്ലിന് പകരം നോര്‍ത്ത് സോണിന്റെ ക്യാപ്റ്റന്‍സിയേറ്റെടുത്തത്. ഈസ്റ്റ് സോണിനെതിരായ മത്സരത്തില്‍ താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

ധ്രുവ് ജുറെല്‍ സെന്‍ട്രല്‍ സോണിനെയും ഷര്‍ദുല്‍ താക്കൂര്‍ വെസ്റ്റ് സോണിനെയുമാണ് നയിക്കുന്നത്.

സൗത്ത് സോണ്‍ സ്‌ക്വാഡ്

തിലക് വര്‍മ (ക്യാപ്റ്റന്‍), മുഹമ്മദ് അസറുദീന്‍, തന്മയ് അഗര്‍വാള്‍, ദേവ്ദത്ത് പടിക്കല്‍, മൊഹിത് കാലെ, സല്‍മാന്‍ നിസാര്‍, നാരായണ്‍ ജഗദീശന്‍, ടി. വിജയ്, രവിശ്രീനിവാസന്‍ സായ് കിഷോര്‍, തനേ ത്യാഗരാജന്‍, വൈശാഖ് വിജയ്കുമാര്‍, എം.ഡി. നിധീഷ്, റിക്കി ഭുയി, ബേസില്‍ എന്‍.പി, ഗുര്‍ജാുപ്നീത് സിങ്, സ്നേഹല്‍ കൗഥാങ്കര്‍.

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: മൊഹിത് റെഡ്കാര്‍, ആര്‍. സ്മരണ്‍, അങ്കിത് ശര്‍മ, ഈഡന്‍ ആപ്പിള്‍ ടോം, ആന്ദ്രേ സിദ്ധാര്‍ത്ഥ്, ഷെയ്ഖ് റഷീദ്.

നോര്‍ത്ത് സോണ്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ശുഭം ഖജൂരിയ, അങ്കിത് കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ആയുഷ് ബദോണി, യാഷ് ധുള്‍, അങ്കിത് കല്‍സി, നിഷാന്ത് സിന്ധു, സഹില്‍ ലോത്ര, മായങ്ക് ഡാഗര്‍, യദ്ധ്വീര്‍ സിങ് ചരക്, അര്‍ഷദീപ് സിങ്, ഹര്‍ഷിത് റാണ, അന്‍ഷുല്‍ കാംബോജ്, ആഖിബ് നബി, കനയ്യ വധാവന്‍.

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: ശുഭം അറോറ, ജാസ് കരന്‍വിര്‍ സിങ് പോള്‍, രവി ചൗഹാന്‍, ആബിദ് മുഷ്താഖ്, നിഷങ്ക് ബിര്‍ല, ഉമര്‍ നസിര്‍, ദീവേഷ് ശര്‍മ.

വെസ്റ്റ് സോണ്‍ സ്‌ക്വാഡ്

ഷര്‍ദുല്‍ താക്കൂര്‍ (ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, ആര്യ ദേശായി, ഹാര്‍വിക് ദേശായി, ശ്രേയസ് അയ്യര്‍, സര്‍ഫറസ് ഖാന്‍, ഋതുരാജ് ഗെയ്ക്വാദ്, ജെയ്മീത് പട്ടേല്‍, മനന്‍ ഹിംഗ്രാജിയ, സൗരഭ് നവാലെ, ഷാംസ് മുലാനി, തനുഷ് കോട്ടിയന്‍, ധര്‍മ്മേന്ദ്ര ജഡേജ, തുഷാര്‍ ദേശ്പാണ്ഡേ, അര്‍സന്‍ നാഗസ്വാല.

സെന്‍ട്രല്‍ സോണ്‍ സ്‌ക്വാഡ്

ധ്രുവ് ജുറെല്‍ (ക്യാപ്റ്റന്‍), രജത് പാടിദാര്‍ (വൈസ് ക്യാപ്റ്റന്‍), ആര്യന്‍ ജുയാല്‍, ധനേഷ് മലേവര്‍, സഞ്ചിത് ദേശായ്, കുല്‍ദീപ് യാദവ്, ആദിത്യ താക്കറേ, ദീപക് ചഹര്‍, സാരാന്‍ഷ് ജെയ്ന്‍, ആയുഷ് പാണ്ഡേ, ശുഭം ശര്‍മ, യാഷ് റാത്തോഡ്, ഹര്‍ഷ് ദുബെ, മാനവ് സുതര്‍, ഖലീല്‍ അഹമ്മദ്.

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: മഹാദേവ് കൗശിക്, യാഷ് താക്കൂര്‍, യുവരാജ് ചൗധരി, മഹിപാല്‍ ലോംറോര്‍, കുല്‍ദീപ് സെന്‍, ഉപേന്ദ്ര യാദവ്.

Content Highlight: Duleep Trophy 2025: Semi Final Matches

We use cookies to give you the best possible experience. Learn more