| Friday, 4th May 2018, 5:34 pm

കാല്‍മുട്ടിന് പരിക്ക്, അമ്മ മഴവില്‍ പരിപാടിക്ക് ദുല്‍ഖര്‍ ഉണ്ടാവില്ല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മലയാളത്തിന്റെ പ്രിയതാരങ്ങളെല്ലാം ഒരുമിച്ച് ഒരു വേദിയില്‍ എത്തുന്ന അമ്മ മഴവില്‍ പരിപാടിയില്‍ പക്ഷേ യുവതാരം ദുല്‍ഖറിന് പങ്കെടുക്കാനായേക്കില്ല. കാല്‍മുട്ടിന്റെ പരിക്ക് കാരണം താരം പരിപാടിയില്‍ നിന്ന് വിട്ട് നിന്നേക്കുമെന്നാണ് സൂചന. നടക്കാനാവാതെ ദുല്‍ഖര്‍ വീല്‍ചെയറില്‍ റിഹേഴ്‌സല്‍ ഹാളിന് പുറത്തേക്ക് പോകുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

കാല്‍മുട്ടിലെ പരിക്ക് കാരണം ദുല്‍ഖര്‍ അമ്മ മഴവില്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ഫോറം കേരളയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


Read | മകളോടൊപ്പം ചുവടുവച്ച് ദുല്‍ഖര്‍; അച്ഛന്റെയും മകളുടെയും വീഡിയോ എറ്റെടുത്ത് ആരാധകര്‍


ചലച്ചിത്രലോകത്തെ എല്ലാ നടി-നടന്‍മാരും ഒന്നിക്കുന്ന പരിപാടിയായ അമ്മ മഴവില്ല് താരസംഘടനയായ അമ്മ യുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്.

അമ്മയുടെ സ്റ്റേജ് ഷോയില്‍ ആദ്യമായി വേദിയിലെത്താനുള്ള തയ്യാറെടുപ്പിനിടയിലാണ് ദുല്‍ഖറിന് പരിക്ക് കാരണം പിന്മാറേണ്ടി വന്നത്.

പരിപാടിയുടെ ഭാഗമായി മലയാള സിനിമയിലെ എഴുപത്തിയഞ്ചോളം നടന്‍മാര്‍ ഒന്നിക്കുന്ന പ്രോഗ്രാമില്‍ നൃത്തവും ഗാനവും, സ്‌കിറ്റുകളുമായി ആരാധകരെ ഞെട്ടിപ്പിക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Read | റസൂല്‍ പൂക്കുട്ടിയുടെ വെബ് സിനിമയില്‍ മോഹന്‍ലാല്‍ നായകനാവുന്നു; ഒരുങ്ങുന്നത് തെന്നിന്ത്യയിലെ ആദ്യ വെബ്ബ് സിനിമ


മെയ് ആറിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടക്കമാകുന്ന താരങ്ങളുടെ ഉത്സവത്തിന്റെ റിഹേഴ്സല്‍ ഇന്നോടെ അവസാനിക്കുകയാണ്. പരിശീലനം പൂര്‍ത്തിയാക്കി ആരാധകര്‍ക്കു മുന്നിലെത്താന്‍ കൊച്ചിയില്‍ നിന്നും വണ്ടികേറിയിരിക്കുകയാണ് “അമ്മ”യും താരങ്ങളും.

സിദ്ദീഖാണ് ഷോയുടെ സംവിധായകന്‍. സ്‌കിറ്റ് ഇന്‍ ചാര്‍ജ്- റാഫി. സംഗീതം-ദീപക് ദേവ്. ഓര്‍ക്കസ്ട്ര- തേജ് ബാന്‍ഡ്. കൊറിയോഗ്രഫി- റാക്ക് ഡാന്‍സ് കമ്പനി. നീരവ്, പ്രസന്ന എന്നിവരാണ് ഷോയുടെ പിന്നണിയില്‍.

Latest Stories

We use cookies to give you the best possible experience. Learn more