മലയാള സിനിമയിലെ ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ് ഹരികേശന്‍ തമ്പി. ഇദ്ദേഹം നിരവധി സിനിമകളില്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. സിനിമക്ക് പുറമെ ചില പോപ്പുലറായ കാര്‍ട്ടുണുകള്‍ക്കും അദ്ദേഹം ശബ്ദം നല്‍കിയിട്ടുണ്ട്.
ഇപ്പോള്‍ നടന്‍ തിലകന് താന്‍ ഡബ്ബ് ചെയ്തിട്ടുണ്ടെന്ന് പറയുകയാണ് ഹരികേശന്‍. ഷെവലിയര്‍ മിഖായേല്‍, സിംഹധ്വനി, ഗൃഹ പ്രവേശം എന്നീ സിനിമകളില്‍ താന്‍ തിലകന്‍ ഡബ്ബ് ചെയ്തിട്ടുണ്ടെന്നും തന്റെ ശബ്ദമാണെന്ന് ആരും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. തിലകന് സുഖമില്ലാതിരുന്നതിനാലാണ് താന് ഡബ്ബ് ചെയ്തതെന്നും ഭരത് ഗോപിക്കും ചില സിനിമകളില്‍ താന്‍ ഡബ്ബ് ചെയ്തിട്ടുണ്ടെന്നും ഹരികേശന്‍ പറഞ്ഞു.
താന്‍ അവര്‍ക്ക് ശബ്ദം നല്‍കുമ്പോള്‍ പൂര്‍ണമായും ആ കഥാപാത്രമായി മാറാറുണ്ടെന്നും തിലകന് അദ്ദേഹത്തിന്റെ വോയ്‌സില്‍ താന്‍ ഡബ്ബ് ചെയ്യുന്നതില്‍ വിരോധമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തിനാണ് എന്റെ വോയ്‌സില്‍ പറയുന്നത് എന്ന് പറഞ്ഞ് തിലകന് തന്നോട് ദേഷ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹത്തിന് അതിനോട് എതിര്‍പ്പുണ്ടായിരുന്നുവെന്നും ഹരികേശന്‍ പറയുന്നു ഫിലിമി ബീറ്റ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തിലകന് ഞാന്‍ മൂന്ന് പടത്തില്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. ഞാന്‍ മനപൂര്‍വ്വം ചെയ്തത്ല്ല. അദ്ദേഹത്തിന് സുഖമില്ലാതിരുന്നതുകൊണ്ട് ചെയ്തതാണ്. ഒന്ന് ഷെവലിയര്‍ മിഖായേല്‍, രണ്ടാമത്തെ സിനിമ സിംഹധ്വനി, മൂന്നാമത്തേത് ഗൃഹപ്രവേശം. ഈ മൂന്ന് പടത്തിലും ഞാനാണ് ഡബ്ബ് ചെയ്തത്. അതുപോല ഭരത് ഗോപിക്ക്, വൃദ്ധപുരാണം, മീനമാസത്തിലെ സൂര്യന്‍, ഐസ്‌ക്രീം ഈ മൂന്ന് പടത്തിലും ഞാനാണ് ചെയ്തത്. പക്ഷേ കണ്ട് പിടിച്ചിട്ടില്ല.
അതെന്താണെന്ന് എനിക്കറിയില്ല, ഗോപിയുടെ ആണെങ്കിലും തിലകന്റെയാണെങ്കിലും ശബ്ദം ചെയ്യുമ്പോഴൊക്കെ ഞാന്‍ ആ ക്യാരക്ടര്‍ ആയി മാറാറുണ്ട്. തിലകന്റെ സിനിമയിലെ ഒന്നും എന്റ ശബ്ദമാണെന്ന് കണ്ടുപിടിച്ചിട്ടില്ലായിരുന്നു. അതുകാരണം പുള്ളിക്ക് എന്നോട് ചെറിയ വിരോധമുണ്ടായിരുന്നു. അപ്പോള്‍ എന്നെ ഒരിക്കല്‍ കണ്ടപ്പോള്‍ ചോദിച്ചു, ‘ ആ സുഹാസിനിക്ക് കേറി ഒരു സാധനം ഡബ്ബ് ചെയ്യായിരുന്നല്ലോ എന്തിനാണ് എന്റെ വോയിസില്‍ പറഞ്ഞത്’എന്ന്. അങ്ങനെയല്ല സാര്‍, സാറിന് സുഖമില്ലാതതത്തുകൊണ്ടാണ് ഞാന്‍ ചെയ്തത് എന്ന് പറഞ്ഞു,’ ഹരികേശന്‍ തമ്പി പറയുന്നു.
Content highlight: Dubbing artist Harikeshan says that he dubbed for Thilakan