| Sunday, 9th February 2025, 10:26 pm

മദ്യപിച്ച് ഔദ്യോഗിക വാഹനമോടിച്ചു; ആലപ്പുഴയിൽ ഡി.വൈ.എസ്.പി കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: മദ്യപിച്ച് ഔദ്യോഗിക വാഹനമോടിച്ച ഡി.വൈ.എസ്.പി അനില്‍ കസ്റ്റഡിയില്‍. അപകടമായ രീതിയില്‍ വാഹനം ഓടിച്ചതിനെ തുടര്‍ന്നാണ് ഡി.വൈ.എസ്.പിയെ കസ്റ്റഡിയിലെടുത്തത്.

സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡി.വൈ.എസ്.പിയാണ് അനില്‍.

അരൂര്‍ പൊലീസാണ് ഡി.വൈ.എസ്.പിയെ കസ്റ്റഡിയിലെടുത്തത്. ആലപ്പുഴ ചന്തിരൂരില്‍ വെച്ച് അരൂര്‍ പൊലീസ് ഡി.വൈ.എസ്.പിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Content Highlight: Drung and drive; SCRB DYSP in custody

We use cookies to give you the best possible experience. Learn more