ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ നിയമനിര്‍മ്മാതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘യു.എസിന്റെ സഹായമില്ലാതെ യൂറോപ്യന്‍ യൂണിയനോ യൂറോപ്പിന് ആകമാനമോ പ്രതിരോധം സാധ്യമാകുമെന്ന് കരുതുന്നുവെങ്കില്‍ സ്വപ്‌നം കണ്ടോളൂ, പക്ഷേ നിങ്ങള്‍ക്കതിന് കഴിയില്ല,’ റൂട്ടെ പറഞ്ഞു.
യൂറോപ്പും അമേരിക്കയും പരസ്പരം ആവശ്യമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
ഗ്രീന്‍ലാന്‍ഡിനെ അമേരിക്കയുമായി ചേര്‍ക്കുമെന്ന ട്രംപിന്റെ ഭീഷണി നാറ്റോയ്ക്കുള്ളില്‍ കടുത്ത ഭിന്നതയ്ക്ക് കാരണമായിരുന്നു.
യൂറോപ്യന്‍മാര്‍ക്ക് അവരുടെ സുരക്ഷയുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കാന്‍ കഴിയുമെന്നും ഏറ്റെടുക്കണമെന്നും ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ജീന്‍ നോയല്‍ ബാരറ്റ് പ്രതികരിച്ചിരുന്നു.
32 അംഗരാജ്യങ്ങളുള്ള സൈനിക കൂട്ടായ്മയാണ് നാറ്റോ. കൂട്ടായ്മയിലെ ഏതെങ്കിലും രാജ്യത്തിന് മേല്‍ ഭീഷണി ഉയര്‍ന്നാല്‍ മറ്റെല്ലാ രാജ്യങ്ങളും ആ സഖ്യകക്ഷിയെ പിന്തുണയ്ക്കണം
ഗ്രീന്‍ലാന്‍ഡ് വില്‍പനയ്ക്കുള്ളതല്ലെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സെന്‍ ട്രംപിന്റെ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന വാദത്തിന് മറുപടി നല്‍കിയിരുന്നു. തങ്ങള്‍ അമേരിക്കക്കാരാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും സ്വന്തം ഭാവി തീരുമാനിക്കാന്‍ ഗ്രീന്‍ലാന്‍ഡ് ജനതയ്ക്ക് അവകാശമുണ്ടെന്നും ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി ജെന്‍സ് ഫ്രെഡറിക് നീല്‍സണ്‍ മുന്നേ വ്യക്തമാക്കിയിട്ടുണ്ട്.
ട്രംപിന്റെ നീക്കങ്ങള്‍ക്കെതിരെ ഡെന്മാര്‍ക്കിലും ഗ്രീന്‍ലാന്‍ഡിലും ജനരോഷം രൂക്ഷമായിരുന്നു. ‘ഹാന്‍ഡ്‌സ് ഓഫ് ഗ്രീന്‍ലാന്‍ഡ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ആയിരങ്ങള്‍ തെരുവിലിറങ്ങിയിരുന്നു.
Content Highlight: Dream on; but Europe cannot defend itself without the US: NATO chief
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.