കേരളത്തിന്റെ ഏറ്റവും ജൈവസമ്പന്നമായ കടല്‍ മേഖലകളില്‍ ഒന്നാണ് വിഴിഞ്ഞം. ഈ മേഖല നികത്തിയാണ് തുറമുഖത്തിന്റെ ബര്‍ത്തുകള്‍ പണിയുന്നത്. 100 ഏക്കറോളം തീരക്കടലാണ് കല്ലിട്ടു നികത്തുന്നത്. 40 ഏക്കര്‍ നിലവില്‍ നികത്തിക്കഴിഞ്ഞു.

ഈ നികത്തല്‍ കടല്‍ പരിസ്ഥിതിക്ക് വന്‍ തേതില്‍ ആഘാതമുണ്ടാക്കി. അലങ്കാര മല്‍സ്യങ്ങള്‍, ചിപ്പി, കടല്‍ ജീവികള്‍ തുടങ്ങിയവ നാമാവശേഷമായി. മത്സ്യങ്ങളില്‍ രാസപദാര്‍ത്ഥങ്ങളുടെ അംശവും കണ്ടുതുടങ്ങി.