കഴിഞ്ഞ കുറച്ചുകാലമായി തിയേറ്ററിക്കല്‍ ഹിറ്റില്ലാത്ത സൂര്യയുടെ അവസ്ഥ ഈ സിനിമയിലും തുടരുമെന്ന് അനൗണ്‍സ്‌മെന്റ് സമയത്ത് പലരും പ്രവചിച്ച ചിത്രമായിരുന്നു കറുപ്പ്. എന്നാല്‍ ആരാധകരെപ്പോലും ഞെട്ടിച്ചുകൊണ്ട് അത്ഭുതവിജയം സ്വന്തമാക്കുകയാണ് ചിത്രം. റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ തന്നെ 100 കോടിയിലേറെ കറുപ്പ് നേടിക്കഴിഞ്ഞു.
ഇന്ദ്രന്‍സും അനഘ രവിയും Photo: Screen grab/ Think Music India
ആര്‍.ജെ ബാലാജി സംവിധാനം ചെയ്ത ചിത്രം മലയാളി താരങ്ങളാല്‍ സമ്പന്നമാണ്. ഇന്ദ്രന്‍സും അനഘ രവിയും ആദ്യപകുതിയില്‍ തകര്‍ത്ത് വാരിയപ്പോള്‍ ശിവദ, സ്വാസിക, ഉണ്ണിമായ, അജു വര്‍ഗീസ് എന്നിവര്‍ സര്‍പ്രൈസ് കാസ്റ്റിങ്ങായി മാറി. ഒരു മലയാള സിനിമയാണോ കാണുന്നതെന്നാണ് ആദ്യപകുതിയില്‍ സംശയിച്ചത്. സിനിമ ആരംഭിച്ച് 40 മിനിറ്റിനോടടുക്കുമ്പോഴാണ് സൂര്യയുടെ കഥാപാത്രത്തിന്റെ എന്‍ട്രി.
അതുവരെ സിനിമയെ താങ്ങിനിര്‍ത്തുന്നത് ഇന്ദ്രന്‍സ് അവതരിപ്പിച്ച സുകുമാരനും അനഘ അവതരിപ്പിച്ച ബിനുവുമാണ്. ഇരുവരുടെയും പെര്‍ഫോമന്‍സ് സിനിമയുമായി ഇമോഷണല്‍ കണക്ഷന്‍ സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ ഒരുവശത്ത് ഇന്ദ്രന്‍സും അനഘയും മത്സരിച്ച് പെര്‍ഫോം ചെയ്യുമ്പോള്‍ സംവിധായകന്‍ വേണ്ടത്ര ഉപയോഗിക്കാത്ത പൊട്ടന്‍ഷ്യലായി മാറിയ താരമാണ് സ്വാസിക.
സ്വാസിക Photo: Screen Grab/ Think Music India
ആര്‍.ജെ ബാലാജി അവതരിപ്പിച്ച ബേബി കണ്ണന്‍ എന്ന കഥാപാത്രത്തിന്റെ സഹായിയായിട്ടാണ് സ്വാസിക വേഷമിട്ടത്. ബാലാജി വരുന്ന സീനിലെല്ലാം സ്വാസികയുടെ സാന്നിധ്യമുണ്ടെങ്കിലും കഥയില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത കഥാപാത്രമായിരുന്നു ഇത്. ആദ്യപകുതിയില്‍ മിക്ക സീനിലും ബിരിയാണി തിന്നാനും അനഘയുടെ കഥാപാത്രത്തെക്കൊണ്ട് കാശ് കൊടുക്കാനും മാത്രമുള്ള കഥാപാത്രമായി സ്വാസിക മാറി.
മികച്ച പൊട്ടന്‍ഷ്യലുള്ള മലയാളി താരങ്ങളിലൊരാളാണ് സ്വാസിക. സംസ്ഥാന പുരസ്‌കാരമെല്ലാം സ്വന്തമാക്കിയ സ്വാസിക അടുത്തിടെ തമിഴിലും തന്റെ റേഞ്ച് വ്യക്തമാക്കിയിരുന്നു. ലബ്ബര്‍ പന്തിലെ യശോദ എന്ന കഥാപാത്രം ഒരുപാട് ചര്‍ച്ചയാവുകയും ചെയ്തു. എന്നാല്‍ ലബ്ബര്‍ പന്തിന് ശേഷം തന്റെ കാലിബറിനൊത്തുള്ള റോള്‍ സ്വാസികക്ക് ലഭിച്ചില്ലെന്ന് പറയേണ്ടിവരും.
സൂര്യയുടെ മുന്‍ ചിത്രമായ റെട്രോയില്‍ സ്വാസികക്ക് മികച്ച വേഷമായിരുന്നു. സൂര്യ അവതരിപ്പിച്ച പാരിവേല്‍ കണ്ണന്റെ വളര്‍ത്തമ്മയായാണ് സ്വാസിക വേഷമിട്ടത്. സൂരി നായകനായ മാമനിലും താരത്തിന്റേത് മികച്ച പ്രകടനമായിരുന്നു. പിന്നീട് സ്വാസിക ഭാഗമായ മൂന്ന് തെലുങ്ക് സിനിമകളിലും അത്ര പ്രാധാന്യമില്ലാത്ത വേഷമായിരുന്നു ലഭിച്ചത്. കറുപ്പിലും ഇക്കാര്യം ആവര്‍ത്തിക്കുകയാണ്. വരുംകാലങ്ങളില്‍ സ്വാസികക്ക് മികച്ച വേഷങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.
Content Highlight: Director wasted the potential of Swasika in Karuppu movie