| Thursday, 6th March 2025, 2:04 pm

ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്റെ കാര്യത്തില്‍ ആ പേടി എനിക്കുണ്ടായിരുന്നു: വിഷ്ണു ജി. രാഘവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നീരജ് മാധവ്, ഗൗരി കിഷന്‍, അജു വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഷ്ണു ജി. രാഘവ് സംവിധാനം ചെയ്ത വെബ് സീരീസാണ് ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍.

വെബ് സീരീസുമായി ബന്ധപ്പെട്ട് തനിക്കുണ്ടായിരുന്ന ഏറ്റവും വലിയ ഒരു പേടിയെ കുറിച്ച് സംസാരിക്കുകയാണ് വിഷ്ണു.

വലിയ പുതുമയൊന്നും അവകാശപ്പെടാനില്ലാത്തതുകൊണ്ട് തന്നെ ആദ്യ എപ്പിസോഡ് കാണുന്ന ഒരാള്‍ ആറാമത്തെ എപ്പിസോഡ് വരെ ഇരിക്കുമോ എന്നതായിരുന്നു തന്റെ പേടിയെന്ന് വിഷ്ണു പറയുന്നു.

സീരിസില്‍ പലര്‍ക്കും കണക്ടായത് പല ഏരിയ ആണെന്നും താന്‍ ഏറ്റവും കൂടുതല്‍ വര്‍ക്കാവുമെന്ന് പ്രതീക്ഷിച്ച ഏരിയ ഒന്നുമല്ല പലര്‍ക്കും ഇഷ്ടപ്പെട്ടതെന്നും ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിഷ്ണു പറയുന്നു.

‘ ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്റെ കാര്യത്തില്‍ എന്റെ ജഡ്ജ്‌മെന്റ് കറക്ടായിരുന്നു. പക്ഷേ ഞാന്‍ പേടിച്ചുകൊണ്ടിരുന്ന ഒരു കാര്യമുണ്ടായിരുന്നു. ഇതിനകത്ത് അങ്ങനെ ഒരുപാട് ഫ്രഷ്‌നെസ് ഒന്നും അവകാശപ്പെടാനില്ല.

ആദ്യത്തെ എപ്പിസോഡ് കണ്ട് കഴിയുന്ന ഒരാള്‍ ആറാമത്തെ എപ്പിസോഡ് എത്തുമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. അങ്ങനെ ആളുകള്‍ ഇരിക്കുമോ എന്നതില്‍ റിലീസ് വരെ ഒരു ഐഡിയയും ഉണ്ടായിരുന്നില്ല.

എനിക്ക് അതില്‍ ഏറ്റവും കിക്ക് കിട്ടിയത് ഞാന്‍ രാവിലെ എഴുന്നേറ്റപ്പോള്‍ ഒരുപാട് മെസ്സേജുകള്‍ വന്നിരിക്കുകയാണ്. അവര്‍ക്ക് ഇഷ്ടപ്പെട്ടു, ഇഷ്ടപ്പെട്ടില്ല എന്നതിനേക്കാള്‍ ഇവര്‍ ഇത് ഒറ്റ സ്ട്രക്ചില്‍ കണ്ടു തീര്‍ത്തു എന്നതായിരുന്നു എന്നെ സന്തോഷിപ്പിച്ചത്.

ആ പേടി എനിക്കുണ്ടായിരുന്നു. ആള്‍ക്കാര്‍ക്ക് ഇത് കണക്ടാവുമോ, മനസിലാകുമോ, വീട് പണിയെന്ന ഇമോഷന്‍ കിട്ടുമോ അല്ലെങ്കില്‍ നീരജിന്റേയും ഗൗരിയുടേയും റൊമാന്‍സ് കണക്ട് ആകുമോ എന്നൊന്നും അറിയില്ലായിരുന്നു. നമുക്ക് പേഴ്‌സണലി വര്‍ക്കാവുന്നുണ്ട്. എന്തായാലും ഇപ്പോള്‍ ഹാപ്പിയാണ്.

ക്യാരക്ടേഴ്‌സുമായി കണക്ടായി റിലേറ്റ് ചെയ്താല്‍ ആളുകള്‍ കണ്ടിരിക്കും എന്നതായിരുന്നു കോണ്‍ഫിഡന്‍സ്. ഇമോഷണല്‍ കണക്ഷന്‍ കിട്ടണമല്ലോ.

എവിടെയെങ്കിലുമൊക്കെ റിലേറ്റ് ചെയ്താല്‍ അവര്‍ അതിനൊപ്പം പോകും. എവിടെയാണ് എന്‍ഗേജ്‌മെ്ന്റ് കുറയുന്നത് എപ്പോള്‍ കൂടും എന്നറിയില്ല. എനിക്ക് പേഴ്‌സണലി എന്‍ഗേജ്‌മെന്റ് കുറയുന്ന ഒരു എപ്പിസോഡ് ഉണ്ടായിരുന്നു.

ലാഗ് ആവശ്യമായി വരുന്ന എപ്പിസോഡ്. അവിടെ ബോധപൂര്‍വം അങ്ങനെ ചെയ്തിട്ടുണ്ട്. വീടുപണിയെന്ന ലാഗ് കൊടുത്താലേ ആ ഇമോഷനും ആ ഇറിറ്റേഷനും വരുള്ളൂ.

പക്ഷേ പലര്‍ക്കും, ഇത് പേഴ്‌സണലി അനുഭവിക്കുന്നവര്‍ക്ക് അത് ഓക്കെയാണ്. ജനറലൈസ് ചെയ്ത് ഈ ഏരിയ വര്‍ക്കായില്ല എന്ന് പറയാന്‍ പറ്റിയില്ല.

എനിക്ക് ഭയങ്കരമായി വര്‍ക്കായ ഏരിയ പലര്‍ക്കും വര്‍ക്കായിട്ടില്ല. എന്നെ വിളിക്കുന്നവരോട് ഇഷ്ടമായ എപ്പിസോഡ് ഏതാണെന്ന് ചോദിക്കുമ്പോള്‍ പലര്‍ക്കും പലതാണ്. അതോടെ എന്റെ ജഡ്ജ്‌മെന്റല്ല കോമണ്‍ ജഡ്ജ്‌മെന്റ് എന്ന് മനസിലായി. എനിക്ക് വര്‍ക്കാവാത്ത ഏരിയ വര്‍ക്കായ നിരവധി ആളുകളുമുണ്ട്,’ വിഷ്ണു പറയുന്നു.

Content Highlight: Director Vishnu G Raghav about Love Under Construction

We use cookies to give you the best possible experience. Learn more