മുന്നറിയിപ്പിലെ ക്ലൈമാക്സ് ആക്ഷനും, ചിരിയും മമ്മൂട്ടി കയ്യിൽ നിന്നും ഇട്ടത്; സംവിധായകൻ വേണു
Malayalam Cinema
മുന്നറിയിപ്പിലെ ക്ലൈമാക്സ് ആക്ഷനും, ചിരിയും മമ്മൂട്ടി കയ്യിൽ നിന്നും ഇട്ടത്; സംവിധായകൻ വേണു
നന്ദന എം.സി
Thursday, 18th December 2025, 11:49 am

മലയാളത്തിലെ സീനിയർ ഛായാഗ്രഹരിൽ ഒരാളാണ് വേണു. 1983 ൽ പ്രേം നസീറിനെ കാണ്മാനില്ല എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രഹനായ വേണു, 40 വർഷത്തെ കരിയറിൽ ആറോളം ഭാഷകളിലായി അമ്പതിലധികം ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിക്കുകയും നാല് സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

Official Poster, Photo:IMDb

പദ്മരാജൻ, കെ. ജി. ജോർജ്, ഭരതൻ തുടങ്ങിയ സംവിധായകരുമായി നിരവധി ചിത്രങ്ങളിൽ വേണു പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ താൻ സംവിധാനം ചെയ്ത മമ്മൂട്ടി നായകനായെത്തിയ ‘മുന്നറിയിപ്പ്’ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് വേണു. അതിലെ മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ചും യെസ് 27 ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ വേണു പറഞ്ഞു.

‘മുന്നറിയിപ്പ് സിനിമയിലെ ക്ലൈമാക്സ് രംഗത്തിൽ മമ്മൂക്കയോട് ചിരിക്കണം എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. എങ്ങനെ ചിരിക്കണം എന്നെല്ലാം തീരുമാനിച്ചത് മമ്മൂക്ക തന്നെയാണ്. സിനിമയിലെ ഒരു ഡയലോഗ് കഴിഞ്ഞിട്ട് അടിക്കുന്ന ഷോട്ടിന് മുൻപ് ഒരു ഷോട്ട് ഉണ്ട് ആ രംഗത്തിൽ ചിരിക്കണം എന്നുമാത്രമാണ് ഞാൻ പറഞ്ഞത്. എന്നാൽ ആ ഷോട്ടിന്റെ അവസാനം അടിക്കാൻ പോകുന്ന പോലെയുള്ള ആ ആക്ഷൻ മമ്മൂട്ടി കയ്യിൽ നിന്നും ഇട്ടതാണ്,’ വേണു പറഞ്ഞു.

മമ്മൂട്ടി,Photo: YouTube/Screen grab

മമ്മൂട്ടി അത്തരം ഒരു ആക്ഷൻ ഇട്ടത് ആ സിനിമയ്ക്ക് കൂടുതൽ ഉപകാരമായി. അത്തരമൊരു ആക്ഷൻ ഇല്ലാതിരുന്നെങ്കിൽ ആ രംഗത്തിന് പൂർണത ഇല്ലാതെ ആകുമായിരുന്നു വേണു പറഞ്ഞു. പിന്നീട് ആ രണ്ട് ഷോട്ടുകളും ഒരുമിച്ച് കാണുമ്പോൾ ആണ് ആ ഒരു ആക്ഷന്റെ പ്രാധാന്യം മനസിലായത്. അത്തരം ഒരു ആക്ഷൻ ഇട്ടതുകൊണ്ടതാണ് ആ അടി ഏറ്റത് എന്നും അദ്ദേഹം പറഞ്ഞു.

ഇത്തരമുള്ള ഓരോ ആക്ഷനും സിനിമയ്ക്ക് വലിയ തോതിൽ മാറ്റങ്ങൾ വരുത്തുമെന്നും. ഒരു സംവിധായകൻ എന്ന നിലയിൽ ഇതുപോലെ കുറെ ഗുണങ്ങൾ ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Director Venu talks about Mammootty in the movie Munnariyippu

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.