തുടരും സിനിമയുടെ അവസാനത്തെ കുറിച്ചും സിനിമ ഇമോഷണലി അവസാനിക്കുക എന്നത് ഒരു ചലഞ്ച് തന്നെ ആയിരുന്നെന്നും പറയുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി.
മോഹന്‍ലാല്‍ സിനിമകള്‍ പൊതുവേ ഇമോഷണലി അവസാനിക്കുമ്പോള്‍ പബ്ലിക് പൊതുവെ ഏറ്റെടുക്കാറില്ലെന്നും വന്ദനം പോലുള്ള സിനിമകള്‍ അതിന് ഉദാഹരണമാണെന്നും തരുണ്‍ മൂര്‍ത്തി പറയുന്നു.
അതോടൊപ്പം തന്നെ സിനിമ അവസാനിപ്പിക്കുമ്പോള്‍ മോഹന്‍ലാല്‍ എന്നെഴുതിയ ശേഷം തുടരും എന്ന് എഴുതാനുണ്ടായ കാരണത്തെ കുറിച്ചുമൊക്കെ കാര്‍ത്തിക് സൂര്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തരുണ്‍ സംസാരിക്കുന്നുണ്ട്.
‘എനിക്ക് ഈ സിനിമയില്‍ ഭയങ്കരമായി ഭയപ്പാടുള്ള ഒരു കാര്യമുണ്ടായിരുന്നു. മോഹന്‍ലാല്‍ സിനിമകള്‍ പൊതുവേ ഇമോഷണലി എന്‍ഡ് ചെയ്യുമ്പോള്‍ പബ്ലിക് പൊതുവെ ഏറ്റെടുക്കാറില്ല.
വന്ദനം പോലുള്ള സിനിമകള്‍ അതിന് ഉദാഹരണമാണ്. മോഹന്‍ലാലാണ് നായകനെങ്കില്‍ ക്ലൈമാക്‌സ് ഹാപ്പി ആയിട്ട് തന്നെ അവസാനിപ്പിക്കണമെന്ന ഒരു ഫോര്‍മുല ഇന്‍ഡസ്ട്രിയില്‍ കിടക്കുന്നുണ്ട്.
ഈ സിനിമ ഭയങ്കര സാഡിലാണ് എന്‍ഡ് ചെയ്യുന്നത്. ഇത് എന്റെ ഉള്ളിന്റെയുള്ളില്‍ കിടന്നിരുന്ന ഒരു പെയിന്‍ ആണ്. എങ്ങനെയാണ് ഒരു മോഹന്‍ലാല്‍ സിനിമ സാഡ് എന്‍ഡിങ് ആക്കുക.
ഇമോഷണലി നില്‍ക്കണമെങ്കില്‍ അതൊരു ജൈജാന്റിക് ആയി ആളുകള്‍ക്ക് സ്പിരിറ്റ് ഇങ്ങനെ കയറി നില്‍ക്കണം. ഇത് അങ്ങനെ ഒരു പോയിന്റില്‍ വേണം നിര്‍ത്താന്‍.
മുരുകാ എന്ന് പുള്ളി മുകൡലേക്ക് നോക്കി വിളിച്ചതിന് ശേഷം പിന്നെ നമ്മള്‍ എന്ത് മാസിട്ടിട്ടും കാര്യമില്ല. ആ വിളി ആളുകളുടെ നെഞ്ചില്‍ കൊള്ളും.
ക്ലൈമാക്‌സില്‍ ലാലേട്ടന്‍ ഒറ്റയ്ക്ക് നിന്നിട്ട് കരഞ്ഞുകൊണ്ട് മുരുകാ എന്ന് വിളിച്ച ശേഷം പടം അള്‍ട്ടിമേറ്റ് ഇമോഷണലില്‍ എത്തി. അതിന് ശേഷം എന്ത് സ്ലോ മോഷന്‍ ഇട്ടിട്ടും കാര്യമില്ല.
പിന്നെ കോടതിയില്‍ കൊണ്ട് ഇറക്കുന്നതൊക്കെ മാസ്സിവ് ആയിട്ടാണ് എടുത്തതെങ്കില്‍ പോലും അതിലും ഇമോഷനാണ്. ആ മനുഷ്യന്റെ അവസ്ഥ. എന്റെ ഷണ്മുഖന് ഇത് പറ്റിയല്ലോ. ലാലുമോന് ഇത് പറ്റിയല്ലോ എന്ന അവസ്ഥയിലാണ് ഒട്ടുമിക്ക ഓഡിയന്‍സും ഇരിക്കുന്നത്.
അവിടെ നിന്ന് അയാള്‍ അയാളുടെ കുടുംബത്തെ കാണുകയാണ് ഒറ്റപ്പെട്ടു നില്‍ക്കുന്ന ഭാര്യയേയും മക്കളേയുമൊക്കെ കാണുകയാണ്. അവരെ നോക്കി നിസ്സഹായമായ ചിരിയോടെ നടന്നു നീങ്ങുമ്പോള്‍ അയാളുടെ അടുത്ത് വന്ന് മീഡിയക്കാര്‍ ചോദിക്കുന്നു. അതിന് ഒരു ഉത്തരം പറയുമ്പോഴും സങ്കടമാണ്.
പടം സാഡ് എന്‍ഡിങ്ങില്‍ നില്‍ക്കുകയാണ്. ലിറ്ററലി നമ്മുടെ പ്ലാന്‍ പടം അവസാനിച്ച ശേഷം മോഹന്‍ലാല്‍, തരുണ്‍ മൂര്‍ത്തി, രഞ്ജിത് രജപുത്ര, ഷാജികുമാര്‍, സുനില്‍ എല്ലാം എഴുതിക്കാണിച്ച ശേഷം തുടരും എന്ന് എഴുതാനായിരുന്നു.
അങ്ങനെ എഡിറ്റ് ചെയ്തപ്പോള്‍ ഞാന്‍ വേറൊരു രീതിയില്‍ ആലോചിച്ചു. എടാ എന്തായാലും പടം ഇമോഷണലില്‍ ആണ് നില്‍ക്കുന്നത്. നീ ആ മോഹന്‍ലാല്‍ എന്ന് എഴുതിയ ശേഷം തുടരും എന്ന് ഇട്ടേ.. എന്ന് പറഞ്ഞു.
അപ്പോള്‍ തന്നെ മോഹന്‍ലാല്‍ തുടരും എന്നാക്കി. റിട്ടണ്‍ ആന്‍ഡ് ഡയറക്ടഡ് ബൈ തരുണ്‍ മൂര്‍ത്തി, സുനില്‍. രഞ്ജിത്ത് എന്നിങ്ങനെ ആഡ് ഓണ്‍ ചെയ്ത് പോകുകയാണ്.
ഇങ്ങനെ എഡിറ്റ് ചെയ്ത് കാണിച്ചു. വേറെ ആരോടും ഞങ്ങള്‍ ഇത് ഡിസ്‌കസ് ചെയ്‌തൊന്നുമില്ല. സിനിമ എത്ര സാഡ് എന്‍ഡിങ് ആണെങ്കിലും മോഹന്‍ലാല്‍ തുടരും എന്നതിനേക്കാള്‍ മാസ് സ്‌റ്റേറ്റ്‌മെന്റ് ഇല്ലെന്ന് രഞ്ജിത്തേട്ടനും പറഞ്ഞുയ
അതുകൊണ്ട് തന്നെ ഇമോഷണലിലാണ് ഇത് അവസാനിക്കുന്നത് എന്ന ഭയമേ വേണ്ട തരുണേ എന്ന് പറഞ്ഞു. ഇതൊരു മാസില്‍ തന്നെ അവസാനിക്കണം. ആളുകള്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചിരിക്കുമെന്ന് രഞ്ജിത്തേട്ടന്‍ പറഞ്ഞു. അത് പ്രൊഡ്യൂസറിന്റെ വിഷനാണ്. അള്‍ട്ടിമേറ്റ്‌ലി ഇതൊരു ടീം വര്‍ക്ക് തന്നെയാണ്,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.
Content Highlight: Director Tharun Moorthy about Thudarum Climax Title card and Mohanlal Thudarum Statement