| Friday, 6th June 2025, 10:15 am

ലാലേട്ടന്റേതോ പ്രകാശ് വര്‍മയുടേതോ അല്ല തുടരുമിലെ ഏറ്റവും കോംപ്ലക്‌സ് ആയുള്ള ക്യാരക്ടര്‍: തരുണ്‍ മൂര്‍ത്തി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടരും സിനിമയിലെ ഏറ്റവും കോംപ്ലക്‌സ് ആയിട്ടുള്ള കഥാപാത്രത്തെ കുറിച്ച് പറയുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. അത് മോഹന്‍ലാല്‍ ചെയ്ത ഷണ്മുഖമോ പ്രകാശ് വര്‍മ ചെയ്ത ജോര്‍ജ് സാറോ അല്ലെന്ന് തരുണ്‍ മൂര്‍ത്തി പറയുന്നു.

ബിനു പപ്പു ചെയ്ത എസ്.ഐ ബെന്നി എന്ന കഥാപാത്രമാണ് തുടരുമിലെ ഏറ്റവും കോംപ്ലക്‌സ് കഥാപാത്രമെന്നാണ് തരുണ്‍ മൂര്‍ത്തി പറയുന്നത്. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ നമ്മള്‍ ലാലേട്ടന്റെ കഥാപാത്രത്തെ കുറിച്ച് പറയുമ്പോഴും പ്രകാശേട്ടന്റെ കഥാപാത്രത്തെ കുറിച്ച് പറയുമ്പോഴും എല്ലാം തന്നെ ഈ സിനിമയില്‍ ഏറ്റവും കോംപ്ലിസിറ്റിയുള്ള കഥാപാത്രം ബിനു പപ്പു ചെയ്തതാണെന്ന് ഞാന്‍ പറയും.

അത് വെറുതെ ഒരു വില്ലനല്ലല്ലോ. അയാള്‍ക്ക് ശരികളൊക്കെ അറിയാം. ഞാന്‍ ചെയ്യുന്നത് തെറ്റാണെന്നും അറിയാം. പക്ഷേ അയാള്‍ക്ക് തെറ്റ് ചെയ്‌തേ പറ്റൂ.

ആ ഇമോഷന്‍ അത്ര ഈസിയായി മെയിന്റെയ്ന്‍ ചെയ്യുക എന്നത് അത്ര ഈസിയല്ല. ഞാന്‍ പറഞ്ഞല്ലോ ഫഹദ് ഫാസില്‍ പടം കണ്ടിട്ട് എന്നെ വിളിച്ചിട്ട് പറഞ്ഞത്.

എന്തൊരു ആര്‍ക്കാണ് ആ ക്യാരക്ടറിന് എന്ന് ചോദിച്ചു. എന്തൊരു ഭംഗിയായിട്ടാണ് ബിനു അത് ചെയ്തത് എന്ന് ചോദിച്ചു. അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയത് ബിനുവിന്റെ ക്യാരക്ടര്‍ ആര്‍ക്കാണെന്ന് പറഞ്ഞിരുന്നു.

പുള്ളിയുടെ കഥാപാത്രത്തിന് മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ബിനുവിനെ കുറിച്ച് പറഞ്ഞാല്‍ എനിക്ക് പുള്ളിയുടെ അടുത്തൊന്നും ഒരുപാട് കാര്യങ്ങള്‍ പറയേണ്ടതില്ല.

ആദ്യത്തെ ദിവസമൊക്കെ ബിനുവിന്റെ ഒപ്പം നില്‍ക്കണം. പാംപര്‍ ചെയ്ത് കൊണ്ടുപോകണം. രണ്ട് മൂന്ന് ദിവസം കഴിഞ്ഞാല്‍ ഞാന്‍ ബിനുവിനെ നോക്കാറില്ല.

സൗദി വെള്ളക്കയിലാണെങ്കിലും ജാവയിലാണെങ്കിലും ആദ്യത്തെ മൂന്ന് ദിവസം ബിനുവിന്റെ ഒപ്പം നിന്ന് എന്ത് ചെയ്യണം എന്ന് പറഞ്ഞുകൊടുക്കണം.

പിന്നെ നമ്മള്‍ ഒരു ഫീഡിങ്ങും കൊടുക്കേണ്ടതില്ല. ബിനു ആ ക്യാരക്ടറില്‍ ആയിരിക്കും. ഡയറക്ഷന്‍ ഡിപാര്‍ട്‌മെന്റിലേക്ക് കൂടി വരുമ്പോള്‍ അതിന്റെ കാര്യങ്ങളിലും ഉണ്ടാകും,’ തരുണ്‍ മൂര്‍ത്തി പറഞ്ഞു.

Content Highlight: Director Tharun Moorthy about Binu Pappu Character Arc

We use cookies to give you the best possible experience. Learn more