തെലുങ്ക് ഫിലിം ഇന്‍ഡസ്ട്രിയില്‍ ഈ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ വലിയ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു പവന്‍ കല്ല്യാണിനെ നായകനാക്കി സുജീത്ത് സംവിധാനം ചെയ്ത ദേയ് കോള്‍ ഹിം ഒ.ജി. 2025 ല്‍ തെലുങ്കില്‍ റിലീസായ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നാവാനും ദേയ് കോള്‍ ഹിം ഒ.ജിക്ക് സാധിച്ചിരുന്നു.
തെലുങ്ക് സിനിമ ഇന്‍ഡസ്ട്രിയിലെ തന്നെ ഏറ്റവുമധികം ആരാധകരുള്ള നടനാണ് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി കൂടിയായ പവന്‍ കല്ല്യാണ്‍. ചിത്രത്തില്‍ അധോലോക നായകനായെത്തുന്ന താരത്തിന്റെ മാസ് രംഗങ്ങളും ഡയലോഗുകളും വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.
ചിത്രത്തിന്റെ സംവിധായകനായ സുജീത്ത്, പവന്‍ കല്ല്യാണിന്റെ സ്റ്റാര്‍ഡത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. തന്റെ കരിയറില്‍ താനെടുത്ത രണ്ട് ഷോട്ടുകളും അവയ്ക്ക് പ്രേക്ഷകരില്‍ നിന്നും കിട്ടിയ പ്രതികരണവുമാണ് ഗലാട്ട പ്ലസില്‍ ഡയറക്ടേഴ് റൗണ്ട് ടേബിളില്‍ സംവിധായകന്‍ പങ്കു വെച്ചത്.
‘കരിയറിന്റ തുടക്കകാലത്ത് ഞാന്‍ ഷോട്്ഫിലിമുകള്‍ ചെയ്തിരുന്നു. 2009 ല്‍ ചെയ്ത ഒരു ഷോട്ഫിലിമില്‍ വെള്ളത്തില്‍ ഒരാളുടെ കാല്‍ പതിയുമ്പോള്‍ ആ റിഫ്‌ളക്ഷനില്‍ നിന്നും ക്യാമറ കഥാപാത്രത്തെ ഫോളോ ചെയ്യുന്ന ഒരു സീന്‍ ഷൂട്ട് ചെയ്തിരുന്നു. ആ സീന്‍ ഇപ്പോഴും യൂട്യൂബില്‍ കിടക്കുന്നുണ്ട്. ആകെ 116 കാഴ്ച്ചക്കാരെയോ മറ്റോ ആണ് അതിന് ആകെ കിട്ടിയ വ്യൂസ്.
ഇതേ ഷോട്ട് ഞാന്‍ ദേയ് കോള്‍ ഹിം ഒ.ജിയില്‍ ഉള്‍പ്പെടുത്തി, മ്യൂസിക്കോടു കൂടി പവന്‍ സാര്‍ സ്ലോ മോഷനില്‍ ചെന്ന് കാറില്‍ കയറുന്ന രംഗമായിരുന്നു അത്. വലിയ രീതിയില്‍ ആ രംഗം വൈറലായി. വാട്ട് എ ഷോട്ട് എന്നാണ് കണ്ടവരെല്ലാവരും പറഞ്ഞത്,’ സുജീത്ത് പറയുന്നു.
ഇതാണ് ഒരു സൂപ്പര്‍ താരത്തിന്റ പവറെന്നും അന്നാണ് എത്രത്തോളം ഇംപാക്ടാണ് പവന്‍ കല്ല്യാണിനെ പോലൊരു താരത്തിന് ആരാധകരില്‍ ഉണ്ടാക്കാന്‍ കഴിയുകയെന്ന് തനിക്ക മനസ്സിലായത് എന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ ഓരോ ഷോട്ടും താരത്തിന്റെ പ്രെസന്‍സ് കാരണം മികച്ചതാക്കാന്‍ സാധിച്ചുവെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.