മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ഡാർക്ക് മിസ്റ്ററി-ത്രില്ലർ പ്രമേയമുള്ള ചിത്രം ആശ സംവിധാനം ചെയ്തത് നവാഗത സംവിധായകൻ ആയ സഫർ സനൽ ആണ്. ആശ ചെയ്യുന്നതിന് മുമ്പ് നിരവധി ഷോർട്ഫിലിംസ് സഫർ ചെയ്തിട്ടുണ്ട്.
ഉർവശി , ജോജു ജോർജ് , ഐശ്വര്യ ലക്ഷ്മി , വിജയരാഘവൻ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമയുടെ തിരക്കഥ രചിച്ചത് സഫർ സനൽ , ജോജു ജോർജ് , രമേശ് ഗിരിജ എന്നിവരാണ്.
ജോജു ജോർജ് Photo: Joju George /facebook.com
ഉർവശിയും ജോജു ജോർജും ആദ്യമായ് ഒന്നിച്ചഭിനയിച്ച സിനിമ എന്നതിലുപരി രണ്ട് മികച്ച അഭിനേതാക്കൾ തമ്മിലുള്ള അഭിനയ വിരുന്നാണ് ആശയിലൂടെ പ്രേക്ഷർക്ക് ലഭിച്ചത്. ഉർവശിയുടെ മികച്ച അഭിനയത്തിനു മുമ്പിൽ ജോജു തന്റെ സ്‌ക്രീൻ പ്രസൻസ് കൊണ്ട് ഒപ്പമെത്തുകയായിരുന്നു.
ജോജുവിന്റെ ഫിസിക്കൽ എഫേർട്ട് സിനിമയെ വേറൊരു തലത്തിലേക്ക് കൊണ്ട് പോയിട്ടുണ്ടെന്നും അത്തരം സീനുകൾ ചെയ്യാൻ ജോജുവിന്റെ പൂർണപിന്തുണ ഉണ്ടായിരുന്നുവെന്നും പറയുകയാണ് സിനിമയുടെ സംവിധായകനായ സഫർ സനൽ.
‘ശരിക്കും ചിന്തിച്ച് നോക്കുമ്പോൾ ഡ്യുവൽ കഥാപാത്രമാണ് ജോജു ചേട്ടൻ ചെയ്തത്. തുടക്കത്തിൽ വരുന്ന ആളല്ല പിന്നീട്. ജോജു ചേട്ടൻ സ്ക്രിപ്റ്റ് റൈറ്റിങിന്റെ ഭാഗമായിരുന്നതുകൊണ്ട് കഥാപാത്രത്തിനെ പറ്റിയുള്ള വ്യക്തമായ ധാരണ ജോജു ചേട്ടനുണ്ടായിരുന്നു. കഥാപാത്രത്തെപ്പറ്റി പഠിച്ച് മെതേഡ് ആക്ടിങ് തന്നെയായിരുന്നു സിനിമയിൽ.
ജോജു ജോർജ് Photo: Joju George/facebook.com
അപ്പിയറൻസ് വച്ച് ഒരാളെ ജഡ്ജ് ചെയ്യാതെ ഒരാളെ മനസിലാക്കി കഴിയുമ്പോഴുള്ള ഒരു ചേഞ്ച് അത് ആക്ടിങ്ങിലും അതേ ഗ്രാഫിലും പിടിക്കുന്നത് വലിയ കാര്യമാണ്. പല സീനുകളും സ്‌ട്രെയിൻ ചെയ്ത് ആ പെയിൻ അനുഭവിച്ച് തന്നെയാണ് ജോജു ചേട്ടൻ ചെയ്തത്.’ സഫർ പറഞ്ഞു.
ജോജുവുമായ് ചർച്ച ചെയ്ത് ജീമോൻ എന്ന കഥാപാത്രം താരത്തിനെ വച്ച് ചെയ്യാമെന്ന് തീരുമാനിക്കുകയും അതിനെ അടിസ്ഥാനമാക്കിയാണ് പിന്നീട് കഥയെഴുതിയതയെന്നും സഫർ വ്യക്തമാക്കി. അങ്ങനെയൊരു കഥാപാത്രം മുമ്പ് ജോജു ചെയ്യാത്തതിനാലും അപ്പിയറൻസ് വച്ച് നോക്കുമ്പോഴും താരം കഥാപാത്രത്തിന് അനുയോജ്യനാണെന്നു തോന്നിയിരുന്നുവെന്ന് സഫർ പറഞ്ഞു.
തന്റെ ആദ്യ സിനിമ തൊട്ട് സഫറിന് ജോജുവുമായ് ബന്ധമുണ്ട്. സഫർ സഹ-തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ച ‘പീസ്’ എന്ന സിനിമയിൽ ജോജു ജോർജ് ആയിരുന്നു പ്രധാന വേഷം ചെയ്തിരുന്നത്. താരം ആദ്യമായ് രചനയും സംവിധാനവും നിർവഹിച്ച ‘പണി’ എന്ന സിനിമയിലെ അസ്സോസിയേറ്റ് ഡയറക്ടർ ആയി സനൽ സഫർ പ്രവർത്തിച്ചിട്ടുണ്ട്.
Content Highlight: Director Safar Sanal about Joju George in the movie Aasha