തമിഴ് സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളാണ് റാം. പ്രശസ്ത സംവിധായകരായ രാജ്കുമാര്‍ സന്തോഷി, ബാലു മഹേന്ദ്ര എന്നിവരുടെ സഹായിയായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് റാം സംവിധായകനാകുന്നത്.
2019ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ നായകനായത് മമ്മൂട്ടിയായിരുന്നു. ശേഷം ഏഴ് കടല്‍ ഏഴ് മലൈ എന്ന ചിത്രം സംവിധാനം ചെയ്തു. നിവിന്‍ പോളി, അഞ്ജലി, സൂരി എന്നിവരായിരുന്നു ഈ സിനിമയില്‍ പ്രധാനവേഷത്തില്‍ എത്തിയത്.
ഇപ്പോള്‍ റാം സംവിധാനം ചെയ്ത് വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പറന്ത് പോ. ശിവ നായകനാകുന്ന ഈ സിനിമയില്‍ മലയാളികളായ ഗ്രേസ് ആന്റണി, അജു വര്‍ഗീസ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ഇപ്പോള്‍ ഗ്രേസ് ആന്റണിയെ കുറിച്ച് പറയുകയാണ് റാം. പറന്ത് പോ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഗ്രേസിനോട് പറന്ത് പോ സിനിമയുടെ കഥ പറഞ്ഞത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ശിവയോടും അജു വര്‍ഗീസിനോടും പറഞ്ഞതിനേക്കാള്‍ കൂടുതല്‍ സമയമെടുത്തിട്ടാണ് ഞാന്‍ ഗ്രേസിനോട് കഥ പറയുന്നത്.
ശിവയോട് നാല് മിനിട്ടിലും അജുവിനോട് ഒരു മിനിട്ടിലും കഥ പറഞ്ഞു. എന്നാല്‍ ഗ്രേസിനോട് പറയാന്‍ 20 മിനിട്ട് സമയമെടുത്തു (ചിരി). പക്ഷെ ഗ്രേസ് ഒരു എക്‌സ്ട്രാ ഓര്‍ഡിനറിയായ ആളാണ്. സിനിമയില്‍ അവളുടെ കുറച്ച് കൂടെ സീനുകള്‍ ഉള്‍പ്പെടുത്തിയാലോ എന്നുപോലും ചിന്തിച്ചു പോയിരുന്നു,’ റാം പറയുന്നു.
Content Highlight: Director Ram Talks About Grace Antony