| Friday, 22nd May 2026, 9:27 pm

പുതിയൊരു മാറ്റവുമായി കേരള നിയമസഭ; ബി.ജെ.പി എം.എല്‍.എമാര്‍ക്ക് ആശംസകളുമായി പ്രിയദര്‍ശന്‍

ആദർശ് എം.കെ.

തിരുവനന്തപുരം: സംസ്ഥാന നിയമസഭയിലെ ബി.ജെ.പി എം.എല്‍.എമാര്‍ക്ക് ആശംസകളുമായി സംവിധായകന്‍ പ്രിയദര്‍ശന്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച ഒറ്റവരി കുറിപ്പിലാണ് പ്രിയദര്‍ശന്‍ ആശംസകളറിയിച്ചത്.

ജനാധിപത്യത്തിന്റെ സൗന്ദര്യം. പുതിയൊരു മാറ്റവുമായി കേരള നിയമസഭ. ആശംസകള്‍ എന്നാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ വിജയിച്ച മൂന്ന് എം.എല്‍.എമാരുടെയും ചിത്രം പങ്കുവെച്ച് പ്രിയദര്‍ശന്‍ കുറിച്ചത്.

പോസ്റ്റിന് പിന്നാലെ പ്രിയദര്‍ശനെ അനുകൂലിച്ചും വിമര്‍ശിച്ചും കമന്റുകളെത്തുന്നുണ്ട്.

ചരിത്രത്തിലാദ്യമായാണ് ബി.ജെ.പിക്ക് സംസ്ഥാന നിയമസഭയില്‍ ഒന്നിലധികം പ്രതിനിധിയുണ്ടാകുന്നത്.

2016ല്‍ നേമം മണ്ഡലത്തില്‍ നിന്നും വിജയിച്ചെത്തിയ ഒ. രാജഗോപാലായിരുന്നു കേരളത്തിലെ ആദ്യ ബി.ജെ.പി എം.എല്‍.എ. 2021ല്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയിലൂടെ നേമത്തെ അക്കൗണ്ട് സി.പി.ഐ.എം പൂട്ടിയിരുന്നു. എന്നാല്‍ ഇത്തവണ നേമം പിടിച്ചെടുത്ത ബി.ജെ.പി പുതിയ രണ്ട് സീറ്റുകള്‍ കൂടി സ്വന്തമാക്കുകയും ചെയ്തു.

സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിലൂടെയാണ് ബി.ജെ.പി നേമത്ത് വിജയിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടിയെ 4,978 വോട്ടുകള്‍ത്ത് പരാജയപ്പെടുത്തിയാണ് രാജീവ് ചന്ദ്രശേഖര്‍ വിജയം നേടിയത്.

428 വോട്ടുകളുടെ ബലത്തിലാണ് കഴക്കൂട്ടം മണ്ഡലത്തില്‍ വി. മുരളീധരന്‍ വിജയിച്ചത്. മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെയാണ് മുരളീധരന്‍ തോല്‍പിച്ചത്.

കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ മണ്ഡലത്തിലെ ബി.ജെ.പി വിജയം ഏറെ സര്‍പ്രൈസിങ്ങായിരുന്നു. സി.പി.ഐയുടെ ആര്‍. രാജേന്ദ്രനെ 4,398 വോട്ടുകള്‍ക്കാണ് ബി.ബി. ഗോപകുമാര്‍ പരാജയപ്പെടുത്തിയത്. ബി.ജെ.പിയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയും ഗോപകുമാറായികുന്നു. ഇതാദ്യമായാണ് സംസ്ഥാന നിയമസഭയിലേക്ക് മൂന്ന് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്.

Content highlight: Director Priyadarshan wishes BJP MLAs

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more