| Monday, 28th April 2025, 2:13 pm

അന്ന് ചോദിച്ചപ്പോള്‍ മഞ്ജു വാര്യര്‍ എന്ന പുതിയ നടി അഭിനയിച്ചിട്ടുണ്ടെന്നാണ് കലാഭവന്‍ മണി പറഞ്ഞത്: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കലാഭവന്‍ അന്‍സാര്‍ എഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു കിരീടമില്ലാത്ത രാജാക്കന്മാര്‍. 1996ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ ജഗദീഷ്, പ്രേംകുമാര്‍, ഇന്നസെന്റ്, ആനി, കലാഭവന്‍ മണി, ജഗതി ശ്രീകുമാര്‍, അബി, സില്‍ക്ക് സ്മിത, ഫിലോമിന തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.

സല്ലാപം എന്ന സിനിമക്ക് ശേഷമുള്ള കലാഭവന്‍ മണിയുടെ അടുത്ത ചിത്രമായിരുന്നു ഇത്. കിരീടമില്ലാത്ത രാജാക്കന്മാരില്‍ അസിസ്റ്റന്റ് ഡയറക്ടറായത് ലാല്‍ ജോസായിരുന്നു. ഇപ്പോള്‍ തന്റെ യൂട്യൂബ് ചാനലില്‍ മണിയെ കുറിച്ച് സംസാരിക്കുകയാണ് ലാല്‍ ജോസ്.

കിരീടമില്ലാത്ത രാജാക്കന്മാര്‍  സിനിമയുടെ ഷൂട്ടിങ്ങ് സമയത്ത് തങ്ങള്‍ തമ്മില്‍ വളരെ അടുപ്പമായെന്നും ആ സമയത്ത് മണിയുടെ എല്ലാ പ്രതീക്ഷയും തൊട്ടുമുമ്പ് ചെയ്ത സല്ലാപം എന്ന സിനിമയിലായിരുന്നെന്നും സംവിധായകന്‍ പറഞ്ഞു.

കിരീടമില്ലാത്ത രാജാക്കന്മാര്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങ് സമയത്ത് ഞങ്ങള്‍ തമ്മില്‍ വളരെ അടുപ്പമായി. ആ സമയത്ത് മണിയുടെ എല്ലാ പ്രതീക്ഷയും തൊട്ടുമുമ്പ് ചെയ്ത സല്ലാപം എന്ന സിനിമയിലായിരുന്നു.

എന്താണ് നിന്റെ കഥാപാത്രമെന്ന് ചോദിക്കുമ്പോള്‍ ആദ്യമൊക്കെ അതൊന്നും പറയരുതെന്നാണ് പറഞ്ഞിരിക്കുന്നത് എന്നായിരുന്നു അവന്റെ മറുപടി. പക്ഷെ അവസാനം എന്നോട് മാത്രം കാര്യം പറഞ്ഞുതന്നു. ഒരു ചെത്തുകാരനായിട്ടാണ് അഭിനയിച്ചതെന്ന് പറഞ്ഞു.

മഞ്ജു വാര്യര്‍ എന്ന പുതിയ നടി അഭിനയിച്ചിട്ടുണ്ടെന്നും അവള്‍ കുളിക്കാനൊക്കെ പോകുമ്പോള്‍ തെങ്ങിന്റെ മുകളിലിരുന്ന് പാട്ടുപാടുന്ന സീനൊക്കെയാണെന്നും പറഞ്ഞു. തെങ്ങില്‍ കയറിയ കഥയൊക്കെ പറഞ്ഞുതന്നു,’ ലാല്‍ ജോസ് പറഞ്ഞു.

ആളുകളെ ഇമിറ്റേറ്റ് ചെയ്ത് കൊണ്ട് മാത്രമല്ല നടന്‍ തന്നെ അത്ഭുതപ്പെടുത്തിയതെന്നും അദ്ദേഹം മൃഗങ്ങളെയും വളരെ നന്നായി ഇമിറ്റേറ്റ് ചെയ്യുമായിരുന്നെന്നും സംവിധായകന്‍ പറയുന്നു.

‘മണി ഒരുപാട് കഴിവുള്ള ആളായിരുന്നു. അന്ന് മണി എന്നെ അത്ഭുതപ്പെടുത്തിയത് ആളുകളെ ഇമിറ്റേറ്റ് ചെയ്ത് കൊണ്ട് മാത്രമല്ല. അവന്‍ മൃഗങ്ങളെയും വളരെ നന്നായി ഇമിറ്റേറ്റ് ചെയ്യുമായിരുന്നു.

ആന നടക്കുന്നതും ആന എഴുന്നള്ളത്തിന് നില്‍ക്കുന്നതുമൊക്കെ മണി ഇമിറ്റേറ്റ് ചെയ്ത് കാണിക്കുമായിരുന്നു. കുരങ്ങനെയും അവന്‍ നന്നായി ഇമിറ്റേറ്റ് ചെയ്യുമായിരുന്നു,’ ലാല്‍ ജോസ് പറയുന്നു.

Content Highlight: Director Lal Jose Talks About Actor Kalabhavan Mani

Latest Stories

We use cookies to give you the best possible experience. Learn more