| Thursday, 30th January 2025, 1:53 pm

ഈ സംവിധായകരൊക്കെ എന്ത് പൊട്ടത്തരങ്ങളാണ് എടുത്തുവെച്ചിരിക്കുന്നത്, ഞാനാണെങ്കില്‍ കാണിച്ചുകൊടുത്തേനെയെന്ന് വീമ്പുപറയും: ജോഷി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ഹിറ്റ് മേക്കര്‍ സംവിധായകനാണ് ജോഷി. എഴുപതുകളുടെ അവസാനങ്ങളില്‍ തന്റെ സിനിമ ജീവിതം ആരംഭിച്ച അദ്ദേഹം ഇന്നും സിനിമയില്‍ സജീവമാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ നടന്മാരുടെ താരപരിവേഷം ഉയര്‍ത്തുന്നതില്‍ വലിയ പങ്കുവഹിച്ച സംവിധായകനാണ് അദ്ദേഹം. ജോജു നായകനായി എത്തിയ ആന്റണി ആയിരുന്നു അവസാനമായി ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയത്.

സിനിമയെ കുറിച്ചുള്ള അറിവുകള്‍ സിനിമയില്‍ വന്നതിന് ശേഷം പഠിച്ചെടുത്തതാണെന്ന് ജോഷി പറയുന്നു. അറിയപ്പെടുന്ന സംവിധായകനായ ശേഷം തന്റെ ചേട്ടന്‍ ‘എ ഫിലിം ബൈ ജോഷി’ എന്ന് വെക്കരുതെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും അതില്‍ സ്വാര്‍ഥതയുടെ ഒരു ധ്വനിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഒരു പടത്തിലും താന്‍ അത് ഉപയോഗിച്ചിട്ടില്ലെന്നും ജോഷി കൂട്ടിച്ചേര്‍ത്തു.

തന്റെ ചെറുപ്പത്തില്‍ തിയേറ്ററില്‍ ഇരുന്ന് സിനിമ കാണുമ്പോള്‍ ആ സിനിമയിലെ സംവിധായകരെല്ലാം എന്ത് പൊട്ടത്തരങ്ങളാണ് എടുത്തതെന്നും താനാണെങ്കില്‍ കാണിച്ച് കൊടുത്തേനെയെന്നും കൂട്ടുകാരോട് വീമ്പ് പറയാറുണ്ടെന്നും ജോഷി പറഞ്ഞു. സിനിമയെ കുറിച്ച് ഒന്നും അറിയാത്ത കാലത്ത് പറഞ്ഞ പൊട്ടത്തരങ്ങളായിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കി.

‘സിനിമയെക്കുറിച്ചുള്ള എന്റെ അറിവുകളെല്ലാം സിനിമയില്‍ വന്ന ശേഷം പഠിച്ചെടുത്തതാണ്. അറിയപ്പെടുന്ന സംവിധായകനായ ശേഷം എന്റെ ചേട്ടന്റെ ഉപദേശമുണ്ടായിരുന്നു. ടൈറ്റില്‍ കാര്‍ഡില്‍ ‘അ എകഘങ ആഥ ഖഛടഒകഥ’ എന്ന് വെക്കരുതെന്ന്. അതില്‍ സ്വാര്‍ത്ഥതയുടെ ഒരു ധ്വനിയുണ്ട്. പലരും അങ്ങനെ ചെയ്യാറുണ്ട്. പക്ഷേ, ഒരു പടത്തിലും ഇതുവരെ ഞാനങ്ങനെ ചെയ്തിട്ടില്ല.

ചെറുപ്പത്തില്‍ ഞങ്ങളുടെ തിയേറ്ററിലിരുന്ന് സിനിമ കാണുമ്പോള്‍ അടുത്തിരിക്കുന്ന കൂട്ടുകാരോട് ഞാന്‍ വീമ്പ് പറയാറുണ്ട്, ‘ഈ സംവിധായകരൊക്കെ എന്ത് പൊട്ടത്തരങ്ങളാണ് എടുത്തുവെച്ചിരിക്കുന്നത്. ഞാനായിരുന്നെങ്കില്‍, ഈ സിനിമ എങ്ങനെ എടുക്കണമെന്ന് കാണിച്ചു കൊടുക്കുമായിരുന്നു’ എന്നൊക്കെ. സിനിമയെ കുറിച്ച് ഒന്നും അറിയാത്ത കാലത്ത് പറഞ്ഞ മണ്ടത്തരങ്ങളായിരുന്നു അതെല്ലാം,’ ജോഷി പറയുന്നു.

Content highlight: Director Joshiy talks about movies

We use cookies to give you the best possible experience. Learn more