| Tuesday, 1st April 2025, 3:29 pm

എന്നോടുള്ള സ്‌നേഹവും വിശ്വാസവും കൊണ്ടാണ് മമ്മൂട്ടി ആ ചിത്രത്തിലഭിനയിച്ചത്, അതിന്റെ കടപ്പാട് ഇന്നും അദ്ദേഹത്തോടുണ്ട്: ജോഷി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജോഷി – ഡെന്നീസ് ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ മള്‍ട്ടിസ്റ്റാര്‍ ചിത്രമായിരുന്നു നമ്പര്‍ 20 മദ്രാസ് മെയില്‍. മോഹന്‍ലാല്‍, മമ്മൂട്ടി, സോമന്‍, അശോകന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വലിയ വിജയമായിരുന്നു. ചിത്രത്തില്‍ മമ്മൂട്ടി എന്ന നടനായിത്തന്നെയാണ് മമ്മൂട്ടി അഭിനയിച്ചിട്ടുള്ളത്.

ചിത്രത്തില്‍ മമ്മൂട്ടി ഗസ്റ്റ് റോളില്‍ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജോഷി. സിനിമയുടെ ചിത്രീകരണം തുടങ്ങിയ ശേഷവും നടന്റെ വേഷം ആര് ചെയ്യുമെന്ന് തീരുമാനിച്ചിരുന്നില്ലെന്നും പിന്നീടാണ് മമ്മൂട്ടി വന്നതെന്നും ജോഷി പറയുന്നു.

‘നമ്പര്‍ 20 മദ്രാസ് മെയില്‍ ചിത്രീകരിക്കുമ്പോള്‍ സിനിമാനടനായി അഭിനയിക്കേണ്ട ആളെ തീരുമാനിച്ചിരുന്നില്ല. എന്നാല്‍ ഒരു പ്രമുഖ നടന്റെ പേര് ഈ രംഗത്ത് പറയുകയും വേണം. ട്രെയിനില്‍ വച്ച് ആ നടന്‍ എടുത്ത ഫോട്ടോയാണ് പൊലീസിന്റെ കയ്യില്‍ കിട്ടിയിരിക്കുന്നത്. രംഗം ചിത്രീകരിച്ചപ്പോള്‍ മമ്മൂട്ടിയുടെ പേരാണ് മോഹന്‍ലാല്‍ പറയുന്നത്.

ഞാന്‍ മമ്മൂട്ടിയെ സമാധാനിപ്പിച്ചു. പിന്നീട് മമ്മൂട്ടി ഒന്നും പറഞ്ഞില്ല. അത് എന്നോടുള്ള സ്‌നേഹവും വിശ്വാസവും കൊണ്ടാണെന്ന് ഞാന്‍ കരുതുന്നു. അതിന്റെ കടപ്പാട് ഇന്നും മമ്മൂട്ടിയോടുണ്ട്

മമ്മൂട്ടി അന്ന് കുടുംബസമേതം അമേരിക്കയിലാണ്. അദ്ദേഹത്തിന്റെ അനുവാദമില്ലാതെ പേര് ഉപയോഗിക്കുന്നതില്‍ എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ മമ്മൂട്ടി ഈ സിനിമയില്‍ ഗസ്റ്റ് റോളില്‍ അഭിനയിക്കുമെന്ന് ലാലിന് വിശ്വാസമുണ്ടായിരുന്നു.
അമേരിക്കയില്‍ നിന്നെത്തിയ മമ്മൂട്ടി ഷൂട്ടിങ്ങില്‍ പങ്കാളിയായി. ‘ഗസ്റ്റ് റോള്‍’ എന്നാണ് ഞാന്‍ അദ്ദേഹത്തിനോട് പറഞ്ഞിരുന്നത്.

മദ്രാസില്‍ ട്രെയിന്‍ യാത്ര അവസാനിക്കുന്നതോടെ മമ്മൂട്ടിയുടെ റോളും അവസാനിക്കുന്നതായിട്ടാണ് ആദ്യം എഴുതിയത്. പിന്നീടാണ് ഇടവേളയ്ക്ക് ശേഷവും മമ്മൂട്ടി കടന്നുവരുന്നതും മോഹന്‍ലാലിന്റെയും സുഹൃത്തുക്കളുടെയും നിരപരാധിത്വം തെളിയിക്കാന്‍ ശ്രമിക്കുന്നതും. മമ്മൂട്ടി എന്ന കഥാപാത്രം കഥയില്‍ വീണ്ടും സജീവമാകുന്നത് രണ്ടാമത് കഥ വികസിപ്പിച്ചപ്പോഴാണ്.

മമ്മൂട്ടി വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്

ഷൊര്‍ണൂരില്‍ ഷൂട്ടിങ്ങിന് വന്നപ്പോള്‍ മമ്മൂട്ടി എന്നോട് ചോദിച്ചു, ‘ഞാന്‍ എന്റെ പേരില്‍ തന്നെ ഒരു സൂപ്പര്‍സ്റ്റാര്‍ ആയി അഭിനയിക്കുന്നതില്‍ അല്‍പം അനൗചിത്യം ഇല്ലേ?’ എന്ന്. ഞാന്‍ മമ്മൂട്ടിയെ സമാധാനിപ്പിച്ചു. പിന്നീട് മമ്മൂട്ടി ഒന്നും പറഞ്ഞില്ല. അത് എന്നോടുള്ള സ്‌നേഹവും വിശ്വാസവും കൊണ്ടാണെന്ന് ഞാന്‍ കരുതുന്നു. അതിന്റെ കടപ്പാട് ഇന്നും മമ്മൂട്ടിയോടുണ്ട്.

മമ്മൂട്ടി വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. മീശയായിരുന്നു പ്രശ്നം. ചില രംഗങ്ങളില്‍ ഒറിജിനല്‍ മീശ, ചിലയിടത്ത് വെപ്പ് മീശ. മമ്മൂട്ടി സിനിമ നടനായി തന്നെ അഭിനയിക്കുന്നത് കൊണ്ട് അതാരും കാര്യമാക്കിയില്ല. സിനിമ വന്‍ ഹിറ്റായതുകൊണ്ട് കൂടിയാകാം ഇതൊന്നും ആരും ശ്രദ്ധിക്കാതിരുന്നത്,’ ജോഷി പറയുന്നു.

Content Highlight: Director Joshiy talks about Mammootty’s guest role in No. 20 Madras Mail movie

We use cookies to give you the best possible experience. Learn more