ജലമര്‍മരം എന്ന ചിത്രത്തിന് തിരക്കഥയെഴുതി കൊണ്ട് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് ബി. ഉണ്ണികൃഷ്ണന്‍. മാടമ്പി, ഐ.ജി തുടങ്ങിയ ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായും മലയാള സിനിമയിലെ സുപ്രധാന സംഘടനയായ ഫെഫ്കയുടെ ജനറല്‍ സെക്രട്ടറിയായും ഉണ്ണികൃഷ്ണന്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. നിവിന്‍ പോളി, ബാലചന്ദ്ര മേനോന്‍, ഷറഫുദ്ദീന്‍ തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന പുതിയ ചിത്രമായ പ്രതിഛായ 26 ന് തിയേറ്ററുകളിലെത്തുകയാണ്.
ചിത്രവുമായി ബന്ധപ്പെട്ട് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കേരളത്തിലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കുറിച്ചും നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചും സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ബാലചന്ദ്ര മോനോന്‍ അവതരിപ്പിച്ച കഥാപാത്രവും ട്രെയിലറിലെ വിഷ്വലുകളും ഉമ്മന്‍ ചാണ്ടിയെയും സോളാര്‍ വിഷയെത്തയും ഓര്‍മിപ്പിക്കുന്നുണ്ടല്ലോ എന്ന അവതാരകന്റെ സംശയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പ്രതിഛായ. Photo: Book My Show
‘നിങ്ങളിതിന് മുമ്പുളള സിനിമകളെല്ലാം എടുത്ത് നോക്കിയാലറിയാം സിനിമയുടെ റോ മെറ്റീരിയല്ലെല്ലാം എടുക്കുന്നത് നമ്മുടെ ജീവിത പരിസരത്തില്‍ നിന്നുമാണ്. ചിത്രത്തിലെ സെക്രട്ടറിയേറ്റ് വളയലെല്ലാം നമ്മള്‍ കണ്ടിട്ടുള്ളതാണ്. അത്തരത്തിലുള്ള കണക്ഷന്‍ ഇതിനകത്ത് നമുക്ക് വളരെ അത്യാവശ്യമാണ്. ഉമ്മന്‍ ചാണ്ടി എന്ന ഒറ്റ ബിംബത്തിലേക്ക് നമ്മള്‍ ഇതിനെ ഒതുക്കേണ്ട.
കാരണം ഒരു രാഷ്ട്രീയ നേതാവിനെ സിനിമയില്‍ രൂപപ്പെടുത്തുമ്പോള്‍ നമുക്ക് ഒരുപാട് റെഫറന്‍സ് പോയിന്റുകളുണ്ട്. സിനിമയില്‍ തന്നെ ചില മാനറിസങ്ങളില്‍ നിങ്ങള്‍ക്ക് കെ. കരുണാകരനെ കാണാന്‍ സാധിക്കും. അതുകൊണ്ട് തന്നെ ഒരു ഹൈബ്രിഡ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നിങ്ങളെന്തിനാണ് നേരിട്ട് ഉമ്മന്‍ ചാണ്ടിയിലേക്ക് പോകുന്നത്. താങ്കളെ പോലുള്ള പത്രപ്രവര്‍ത്തകരോട് പറയാനുള്ളത് മാധ്യമ പരിലാളന എന്ന് പറയുന്നത് ഏറ്റവും കുറവ് അനുഭവിച്ചത് പിണറായി വിജയനാണ്. കെ.കരുണാകരനും ഇപ്പോഴുള്ള നേതാക്കള്‍ക്കും അത്തരത്തിലുള്ള മാധ്യമ പരിലാളന ഒരുപാട് ലഭിച്ചിട്ടുണ്ട്.
അത്തരത്തിലൊരു പരിലാളനയും കിട്ടാത്ത ആളാണ് നമ്മുടെ നിലവിലെ മുഖ്യമന്ത്രി. അദ്ദേഹം മാധ്യമ സിന്‍ഡിക്കേറ്റെന്ന പ്രയോഗം കൊണ്ടുവന്നല്ലോ. അതുകൊണ്ട് തന്നെ മാധ്യമങ്ങള്‍ നല്‍കുന്ന ഒരു പ്രതിഛായ ഉണ്ട്,’ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ബാലചന്ദ്ര മേനോന്‍ ചിത്രത്തില്‍. Photo: Sree Gokulam Movies
കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സോളാര്‍ ഇതില്‍ ഇല്ലെന്നും താന്‍ ഇടതുപക്ഷത്തിന്റെ വക്താവല്ലെങ്കിലും തന്റെ രാഷ്ട്രീയം ഇടതുപക്ഷ രാഷ്ട്രീയമാണെന്ന കാര്യം മറച്ചുവെക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്കെതിരെ താന്‍ ഒരുപാട് സംസാരിക്കുകയും എഴുതുകയും ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിനെതിരെ ഒരു അനീതിയും നടന്നിട്ടില്ല എന്ന് പറയാന്‍ മാത്രം രാഷ്ട്രീയ അന്ധതയുള്ള ആളല്ല താനെന്നും ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Director B. Unnikrishnan talks about Oommen chandy and Pinarayi Vijayan
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.