തമിഴ് സിനിമയിലെ ഹിറ്റ് സംവിധായകൻ അറ്റ്ലി, തന്റെ കരിയറിലെ ഏറ്റവും നിർണായക നിമിഷങ്ങളെക്കുറിച്ചും, സൂപ്പർ സ്റ്റാർ വിജയ് യെ കുറിച്ചും വികാരഭരിതനായി സംസാരിച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
മലേഷ്യയിലെ ക്വാലാലംപൂരിൽ പൊങ്കൽ റിലീസായി എത്തുന്ന ജന നായകൻ സിനിമയുടെ ഓഡിയോ ലോഞ്ചിൽ വച്ചായിരുന്നു സംവിധായകൻ അറ്റ്ലി വിജയ് യെ കുറിച്ച് സംസാരിച്ചത്.
എന്റെ ചേട്ടൻ, എന്റെ ദളപതി എന്ന് വിജയ് യെ വിശേഷിപ്പിച്ച അറ്റ്ലീ, വികാരഭരിതമായായിരുന്നു സംസാരിച്ചത്.
‘എന്റെ ചേട്ടൻ, എന്റെ ദളപതി, ഞാൻ അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക് ചെയ്യുമ്പോൾ ദളപതി വിജയ് എന്നെ കോൾ ചെയ്തു. ‘എനിക്ക് പറ്റിയ എന്തെങ്കിലും കഥയുണ്ടോ’ എന്ന് ചോദിച്ചു. ആ സമയം അദ്ദേഹം അമ്പതാമത്തെ പടം കംപ്ലീറ്റ് ചെയ്തിരുന്നു. ഇത് പോലെ വേറെ ഒരു ആക്ടർ ചെയ്യുമോ എന്നെനിക്കറിയില്ല. എന്റെ എല്ലാ വിജയത്തിനും കാരണം വിജയ് സാർ ആണ്,’ അറ്റ്ലി പറഞ്ഞു
അറ്റ്ലി, വിജയ് ,Photo: Atlee Kumar / Facebook
ഇന്ന് തനിക്ക് ഈ നിലയിൽ എത്താൻ കഴിഞ്ഞത് വിജയുടെ വിശ്വാസവും പിന്തുണയും കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസംഗം പൂർത്തിയാക്കിയ ശേഷം അറ്റ്ലി വിജയ് യെ ആലിംഗനം ചെയ്തതും വളരെ വൈകാരികമായ നിമിഷമായിരുന്നു. വിജയ് അറ്റ്ലി കോംബോയിൽ വന്ന തെരി , മെർസൽ, ബിഗിൽ എന്നീ ചിത്രങ്ങൾ വൻ വിജയമായിരുന്നു.
തമിഴ് ചലച്ചിത്രമേഖലയിലെ ആരാധകരും പ്രമുഖരും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തിരുന്നു. 85000 ത്തോളം ആരാധകർ ഒത്തുകൂടിയ പടിപാടിയിൽ അറ്റ്ലി-വിജയ് ബന്ധത്തിന്റെ വൈകാരിക നിമിഷങ്ങൾ ആരാധകരെ കൂടുതൽ ആവേശരാക്കി.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ജന നായകൻ’ ചിത്രത്തിൽ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.