കംബാക്ക് നടത്താൻ നിവിൻ എവിടെയും പോയിട്ടില്ല: പി.ആർ. അരുൺ
indian cinema
കംബാക്ക് നടത്താൻ നിവിൻ എവിടെയും പോയിട്ടില്ല: പി.ആർ. അരുൺ
നന്ദന എം.സി
Saturday, 20th December 2025, 4:36 pm

പി. ആർ. അരുൺ രചനയും സംവിധാനവും നിർവഹിച്ച നിവിൻ പോളിയുടെ ആദ്യ വെബ് സീരീസാണ് ഫാർമ . ജിയോ ഹോട്സ്റ്റാറിലൂടെ സംപ്രേക്ഷണം ആരംഭിച്ച സീരീസ് യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾകൊണ്ടെഴുതിയ ഡ്രാമയാണ്.

ഇരുപതുകളിൽ മെഡിക്കൽ റെപ്രസെന്റേറ്റിവായി ഫർമസ്യുട്ടിക്കൽ വ്യവസായത്തിൽ ചേരുന്ന ഒരു മധ്യവയസ്‌ക്കന്റെ കഥയാണിത്. അദ്ദേഹത്തിന്റെ പോരാട്ടങ്ങളും ജീവിതാനുഭവങ്ങളും ഇടകലർത്തിയുമാണ് അരുൺ ഈ കഥ എഴുതിയിരിക്കുന്നത്.

Official poster,Photo: IMDb

നിവിന്റെ കംബാക്ക് ആണ് ഈ സീരീസ് എന്നാണ് എല്ലാരും പറയുന്നത്. എന്നാൽ കംബാക്ക് നടത്താൻ നിവിൻ എവിടെയും പോയിട്ടില്ലെന്ന് അരുൺ പറയുന്നു. മിർച്ചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നിവിൻ പോളി കംബാക്ക് നടത്താൻ എവിടെയും പോയിട്ടില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു താരത്തിന്റെ കംബാക്ക് എന്നുദ്ദേശിക്കുന്നത് ആ താരം വലിയ കൊമേർഷ്യൽ ഹിറ്റ് തന്നില്ല എന്നാണോ? എന്നെ സംബന്ധിച്ച് നിവിൻ വളരെ സ്‌ട്രൈക്കിങ് ആയിട്ടുള്ള വളരെ ഡിഫറൻറ് ആയിട്ടുള്ള കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് ഇവിടെ തന്നെയുണ്ട്. ഇവിടെത്തന്നെ ഉണ്ടാവുകയും ചെയ്യും.

അരുൺ,Photo:YouTube/Screengrab

നിവിന് ഈ ഒരു അഭിപ്രായം ഉണ്ടാകണമെന്നില്ല. ആരാധകർക്കും ഈ ഒരു അഭിപ്രായമാകണമെന്നില്ല. എന്റെ തികച്ചും വ്യക്തിപരമായ അഭിപ്രായമാണിത്,’ അരുൺ പറഞ്ഞു.

സെറ്റിലെപ്പോഴും തമാശകൾ എല്ലാം പറഞ്ഞ് എല്ലാവരെയും ഹാപ്പിയാക്കുന്ന ഒരു വ്യക്തിയാണ് നിവിനെന്നും അരുൺ പറഞ്ഞു. ഏത് സീനാണെങ്കിലും വളരെ ഹാപ്പി ആയി ഇരുന്ന് ആ രംഗം നാന്നായി ചെയ്യുന്നത് കാണുമ്പോൾ തനിക്ക് പലപ്പോഴും അത്ഭുതം തോന്നാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൂവി മിൽ ബാനറിൽ കൃഷ്ണൻ സേതുകുമാരൻ സീരീസ് നിർമിച്ചിരിക്കുന്നത്. നിവിൻ പോളിക്കൊപ്പം രജിത് കപൂർ, ബിനു പപ്പു, നരേൻ, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, മുത്തുമണി തുടങ്ങി ഒരു കൂട്ടം താരങ്ങളാണുള്ളത്.

Content Highlight: Director Arun talks about actor Nivin Pauly.

 

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.